കൊൽക്കത്ത: സന്ദേശ്ഖാലിയിൽ നടക്കുന്ന ലൈംഗീകാതിക്രമങ്ങളിലും ഭൂമി തട്ടിപ്പിലും രൂക്ഷ വിമർശനവുമായി ബിജെപി എംപി ദിലീപ് ഘോഷ്. സംസ്ഥാനത്തിന്റെ ഓരോ കോണിലും ഗുണ്ടകളും പീഡകരും നിറഞ്ഞിരിക്കുകയാണെന്ന് ബിജെപി എംപി കുറ്റപ്പെടുത്തി. രണ്ട് മാസത്തോളം ഈ കുറ്റവാളികളെ ടിഎംസി സംരക്ഷിക്കുകയായിരുന്നെന്ന് അദ്ദേഹം തുറന്നടിച്ചു.
‘ഗുണ്ടകളും പീഡനവീരന്മാരും സംസ്ഥാനത്തിന്റെ ഓരോ കോണിലും തൃണമൂൽ കോൺഗ്രസിന്റെ പതാകയുടെ കീഴിൽ വിലസുകയാണ്. പ്രദേശത്ത് പ്രതിഷേധങ്ങൾ ജ്വലിക്കുകയും പ്രശ്‌നങ്ങൾ മാദ്ധ്യമ ശ്രദ്ധയാകർഷിക്കുകയും ചെയ്തതോടെ ഷെയ്ഖ് ഷാജഹാനെ അറസ്റ്റ് ചെയ്യാൻ പോലീസ് നിർബന്ധിതരായി. തുടർന്ന് ഷാജഹാനെ പാർട്ടിയിൽ നിന്നും സസ്‌പെൻഡ് ചെയ്തു’- ദിലീപ് ഘോഷ് പറഞ്ഞു.
ബംഗാളിനെ തൃണമൂൽ കോൺഗ്രസ് ഇല്ലാതാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കശ്മീർ പ്രശ്‌നത്തെ തണുപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കഴിഞ്ഞെങ്കിൽ ബംഗാളിലെ പ്രശ്‌നങ്ങൾ തീർക്കാൻ രണ്ട് നിമിഷം മതിയെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post