ജാമ്‌നഗർ : ഭാരതത്തിന്റെ മനസ്സ് കവർന്ന് വീണ്ടും കിംഗ് ഖാൻ.
റിലയന്‍സ് ഇന്‍ഡ്‌സ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ ഇളയമകന്‍ അനന്ത് അംബാനിയുടെയും രാധിക മെര്‍ച്ചന്റിന്റെയും പ്രീവെഡ്ഡിങ് ആഘോഷങ്ങള്‍ ഗുജറാത്തിലെ ജാംനഗറില്‍ വര്‍ണാഭമായ ചടങ്ങുകളോടെ നടക്കുമ്പോൾ മുഴുവൻ സദസ്സിനെയും കയ്യിലെടുത്ത് ബോളിവുഡിന്റെ രാജാവ് ഷാരൂഖ് ഖാൻ.
സദസ്സിനെ അഭിവാദ്യം ചെയ്തു കൊണ്ട് നടന്നു വരുമ്പോൾ ജയ് ശ്രീരാം വിളിച്ചാണ് ഷാരൂഖ് ഖാൻ സദസ്സിനെയും ഭാരതത്തെയും ഞെട്ടിച്ചത്.
ദൈവം നിങ്ങളെയെല്ലാം അനുഗ്രഹിക്കട്ടെ. നൃത്തപരിപാടികൾ നമ്മൾ കണ്ടു . സഹോദരങ്ങൾ നൃത്തം ചെയ്തു, സഹോദരിമാർ നൃത്തം ചെയ്തു, പക്ഷേ പ്രാർത്ഥനകളും അനുഗ്രഹങ്ങളും കൂടാതെ ഒരുമിച്ച് മുന്നോട്ട് പോകാനാവില്ല. അത് കൊണ്ട് തന്നെ എല്ലാ നല്ല കാര്യങ്ങൾക്കുമായി ” ജയ് ശ്രീരാം ” എന്ന് അദ്ദേഹം പറയുമ്പോൾ കാണികൾ ആവേശത്തോടെ കയ്യടിക്കുന്നതിന്റെ ശബ്ദം ഉയർന്ന് കേൾക്കാമായിരുന്നു.
എന്നാൽ ഇതാദ്യമായല്ല ഷാരൂഖ് ഖാൻ ജയ് ശ്രീരാം എന്ന് പറയുന്നത്. പ്രശസ്ത ടി വി ഷോ അവതാരകനായ ഡേവിഡ് ലെറ്റർമാനുമായുള്ള അഭിമുഖത്തിൽ വിദേശത്ത് വച്ചും അദ്ദേഹം ജയ് ശ്രീരാം എന്ന് പറഞ്ഞിട്ടുണ്ട്. കൂടാതെ താൻ ചെറുപ്പത്തിൽ രാം ലീല നാടകങ്ങളിൽ അഭിനയിക്കാറുണ്ടായിരുന്നുവെന്നും, തനിക്ക് അതിൽ ഹനുമാന്റെ വേഷമാണ് കിട്ടാറുണ്ടായിരുന്നതെന്നും അതിനാൽ തന്നെ ” പറയൂ സീത പതി രാം ചന്ദ്ര ഭഗവാന് ജയ്” എന്ന സംഭാഷണം അദ്ദേഹം എപ്പോഴും പറയാറുണ്ടായിരുന്നു എന്നും ഷാരുഖ് ഖാൻ വ്യക്തമാക്കുന്നു.
എന്നാൽ ഇപ്പോൾ ഉണ്ടായിരിക്കുന്ന ജയ് ശ്രീരാം അഭിവാദ്യത്തോടെ അദ്ദേഹം ജനഹൃദയങ്ങളിൽ ഇടം പിടിക്കുക മാത്രമല്ല, ഒരു യഥാർത്ഥ ഇന്ത്യക്കാരൻ ആണെന്ന് തെളിയിക്കുക കൂടെ ചെയ്തിരിക്കുകയാണ്
Discussion about this post