ലക്‌നൗ: കാശിവിശ്വനാഥ ക്ഷേത്രത്തിൽ ദർശനം നടത്തി തെന്നിന്ത്യൻ നടി തമന്ന ഭാട്ടിയ. കഴിഞ്ഞ ദിവസം ആയിരുന്നു താരത്തിന്റെ ക്ഷേത്ര ദർശനം. കാശിവിശ്വനാഥനെ തൊഴുത് വണങ്ങുന്ന തമന്നയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുകയാണ്.
താരം തന്നെയാണ് ക്ഷേത്ര ദർശനത്തിന് ശേഷം ചിത്രങ്ങൾ പങ്കുവച്ചത്. ക്ഷേത്രത്തിന് മുൻപിൽ നിൽക്കുന്നതും പ്രാർത്ഥന നടത്തുന്നതിന്റെയും ചിത്രങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. ക്ഷേത്രത്തിൽ എത്തിയ തമന്ന ശിവഭഗവാന് ജലധാര നടത്തി. മറ്റ് വഴിപാടുകളും നടത്തി. ക്ഷേത്ര അധികൃതരുമായി ഉൾപ്പെടെ സംസാരിച്ച ശേഷമായിരുന്നു താരം മടങ്ങിയത്.
നിലവിൽ ഹിന്ദി ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിലാണ് താരം എന്നാണ് റിപ്പോർട്ടുകൾ. ഇതിനിടെയാണ് തമന്ന ക്ഷേത്രത്തിൽ എത്തിയത്. അതേസമയം ഹൈന്ദവ വിശ്വാസങ്ങൾ എല്ലായ്‌പ്പോഴും മുറുകെ പിടിക്കുന്ന തമന്നയ്ക്ക് വ്യാപക പ്രശംസയാണ് ഉയരുന്നത്.
Discussion about this post