തിരുവനന്തപുര:സംസ്ഥാന സർക്കാരിനെയും മുഖ്യമന്ത്രിയെയും രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവും മുൻ പ്രതിപക്ഷനേതാവുമായ രമേശ് ചെന്നിത്തല. സംസ്ഥാനത്ത് സർക്കാർ ജീവനക്കാരുടെ ശമ്പളം മുടങ്ങിയതിന്റെ പേരിലാണ് സർക്കാരിനെയും മുഖ്യമന്ത്രിയെയും അദ്ദേഹം വിമർശിച്ചത്. ശമ്പളം കൊടുക്കാത്തത്തിൽ അല്ല, മരപ്പട്ടി മൂത്രമൊഴിക്കുന്നതിലാണ് മുഖ്യമന്ത്രിയുടെ ശ്രദ്ധയെന്ന് അദ്ദേഹം പറഞ്ഞു.
ആദ്യമായാണ് ശമ്പളം മൂന്നാം ദിവസവും മുടങ്ങുന്നത്. ഇത്ര വലിയ പ്രശ്‌നങ്ങൾ ഉണ്ടായിട്ടും മുഖ്യമന്ത്രി ഒന്നും തന്നെ മിടുന്നില്ല . പാവപ്പെട്ട സർക്കാർ ജീവനക്കാർക്ക് മാത്രം ശമ്പളം കൊടുക്കാൻ സർക്കാരിന്റെ കൈയിൽ പൈസയില്ല. എന്നാൽ മന്ത്രിമാർക്കെല്ലാം ശമ്പളം കിട്ടി. കുറച്ചെങ്കിലും മാന്യത ഉണ്ടെങ്കിൽ അവർ ശമ്പളം വാങ്ങാൻ പാടില്ലായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. സർക്കാരിന്റെ ട്രഷറി പൂട്ടികിടക്കുകയാണ്. ഇതോടെ മുഖ്യമന്ത്രി ഒളിവിൽ പോയിരിക്കുകയാണോ എന്നും സംശയം ഇല്ലാതെയില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനെല്ലാം കാരണം സംസ്ഥാന സർക്കാരിന്റെ അമിതമായ ധൂർത്താണ് എന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
ഇവിടെ ഒരു ക്ഷേമ പ്രവർത്തനവും നടത്തുന്നില്ല. സംസ്ഥാന സർക്കാർ ശ്രമിക്കുന്നത് മാർച്ച് 31 വരെ ശമ്പളം കൊടുക്കാത്തിരിക്കാനാണ് . അടുത്ത സാമ്പത്തിക വർഷം കടം എടുത്ത് ശമ്പളം കൊടുക്കാനാണ് സർക്കാർ കാത്തിരിക്കുന്നത്. നമ്മുടെ കേരളം വൻ സാമ്പത്തിക തകർച്ചയിലേക്കാണ് പോയി കൊണ്ടിരിക്കുന്നത് എന്നും അദ്ദേഹം കുറ്റപ്പെടുത്തി.













Discussion about this post