ലക്‌നൗ:സുപ്രധാന നേട്ടത്തിലേക്ക് കുതിച്ച് ഉത്തർപ്രദേശ് സർക്കാർ. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ 12 കോടി 66 ലക്ഷത്തിൽപരം ഗ്രാമീണർക്ക് കൂടി കുടിവെള്ളം ലഭ്യമായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും യോഗി ആദിത്യനാഥിന്റെയും നേതൃത്വത്തിൽ 2 കോടി 10 ലക്ഷം ഗ്രാമീണ കുടുംബങ്ങൾക്ക് ഗാർഹിക ടാപ്പ് കണക്ഷനുകളും എത്തിച്ചു. ജൽ ജീവൻ മിഷന്റെ ഹർ ഖാർ യോജനയുടെ കീഴിലാണ് ടാപ്പ് കണക്ഷനുകൾ നൽകിയത്.
യോഗി സർക്കാരിന്റെ ശ്രമഫലമായി വർഷങ്ങളായി ജലക്ഷാമം നേരിടുന്ന ബുന്ദൽഖണ്ഡിലെയും വിന്ധയിലെയും പ്രാന്തപ്രദേശങ്ങളിലും ശുദ്ധജലം എത്തുകയും ചെയ്തു. കൂടാതെ ഇരട്ട എഞ്ചിൻ സർക്കാരിന്റെ ഈ പദ്ധതികളിലൂടെ യുവാക്കൾക്ക് നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടു. ഇതിന്റെ ഭാഗമായി നിരവധി യുവാക്കളാണ് പരിശീലനത്തിൽ ഏർപ്പെട്ടിരിക്കുന്നത്.
4, 80,205 സ്ത്രീകൾക്ക് ജലപരിശോധനയിൽ പരിശീലനം നൽക്കുകയും ചെയ്യുന്നുണ്ട്. ജലക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ ശുദ്ധജലം എത്തിക്കുക മാത്രമല്ല , ജനങ്ങൾക്ക് കാര്യമായ സൗകര്യങ്ങൾ നൽകാനും ഇരട്ട എഞ്ചിൻ സർക്കാരിന് സാദ്ധിച്ചിട്ടുണ്ട് എന്ന് യോഗി ആദിത്യനാഥ് പറഞ്ഞു.
Discussion about this post