എറണാകുളം : സംസ്ഥാനത്തെ വന്യജീവി ആക്രമണങ്ങൾക്ക് നേരെ സർക്കാർ തുടരുന്ന നിസ്സംഗതക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ. സർക്കാരിന്റെ കണ്ണ് തുറക്കണമെങ്കിൽ ഇനിയും എത്ര രക്തസാക്ഷികൾ ആണ് ഉണ്ടാകേണ്ടതെന്ന് മാത്യു കുഴൽനാടൻ ചോദിച്ചു.
വന്യജീവി ആക്രമണങ്ങൾക്ക് സർക്കാർ ശാശ്വത പരിഹാരം കാണണം. ഇന്നും രണ്ടു ദുഃഖകരമായ വാർത്തകൾ കൂടി വന്നിരിക്കുകയാണ്. സർക്കാർ മറ്റെല്ലാ കാര്യങ്ങളും മാറ്റി നിർത്തി ഇപ്പോൾ വന്യജീവി പ്രശ്നത്തിന് പരിഹാരം കാണുകയാണ് ചെയ്യേണ്ടതെന്നും മാത്യു കുഴൽനാടൻ സൂചിപ്പിച്ചു.
ചൊവ്വാഴ്ച കോഴിക്കോടും തൃശൂരും ആണ് വന്യജീവി ആക്രമണത്തിൽ 2 ജീവനുകൾ പൊലിഞ്ഞത്. കോഴിക്കോട് കക്കയത്ത് കാട്ടുപോത്തിന്റെ ആക്രമണത്തെ തുടർന്ന് പാലാട്ട് വീട്ടിൽ അബ്രഹാം എന്ന 62 വയസ്സുകാരനാണ് മരിച്ചത്. തൃശ്ശൂരിൽ വനവിഭവങ്ങൾ ശേഖരിക്കാൻ പോയ വാച്ച്മരത്തെ ഊരുമൂപ്പൻ രാജന്റെ ഭാര്യ വത്സ കാട്ടാനയുടെ ആക്രമണത്തിലാണ് മരിച്ചത്.
Discussion about this post