എറണാകുളം: കൊച്ചി മെട്രോയുടെ തൃപ്പൂണിത്തുറ ടെർമിനൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്യും. രാവിലെ 10 മണിയ്ക്ക് വെർച്വൽ ആയിട്ടായിരിക്കും മെട്രോ ടെർമിനൽ നാടിന് സമർപ്പിക്കുക. കൊച്ചി മെട്രോയുടെ ഒന്നാംഘട്ടത്തിലെ അവസാന സ്റ്റേഷനാണ് തൃപ്പൂണിത്തുറ.
കൊൽക്കത്തയിൽ രാജ്യത്തെ ആദ്യ അണ്ടർവാട്ടർ വാട്ടർ മെട്രോ പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും. ഇതിനോടൊപ്പം ആയിരിക്കും കൊച്ചി മെട്രോയുടെ പുതിയ ടെർമിനലിന്റെ ഉദ്ഘാടനവും നിർവ്വഹിക്കുക. ഇതിന് ശേഷം ദിവ്യാംഗരായ കുട്ടികളുമായി മെട്രോ തൃപ്പൂണിത്തുറയിൽ നിന്നും ആലുവയിലേക്ക് പുറപ്പെടും. ഇതിന് പിന്നാലെ മറ്റ് ട്രെയിനുകളും സർവ്വീസ് ആരംഭിക്കും.
ആലുവ മുതൽ തൃപ്പൂണിത്തുറവരെ 28.2 കിലോ മീറ്റർ ദൂരമാണ് കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
7377 കോടി രൂപ ചിലവിട്ടാണ് ഒന്നാംഘട്ടത്തിന്റെ നിർമ്മാണം. 1.35 ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണത്തിലാണ് തൃപ്പൂണിത്തുറ സ്റ്റേഷൻ നിർമ്മിച്ചിരിക്കുന്നത്.
Discussion about this post