എറണാകുളം: സന്തോഷ് മാധവൻ മരിച്ചു. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിൽ ഇരിക്കെയായിരുന്നു മരണം. കട്ടപ്പന സ്വദേശിയാണ് സന്തോഷ് മാധവൻ.
വൃക്ക സംബന്ധമായ അസുഖങ്ങളും ഇയാൾക്ക് ഉണ്ടായിരുന്നു എന്നാണ് വിവരം. അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസം വൈകീട്ടോടെ സന്തോഷ് മാധവനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ ചികിത്സയിലിരിക്കെ രാത്രിയോടെയായിരുന്നു മരിച്ചത്. മൃതദേഹം വൈകീട്ടോടെ ബന്ധുക്കൾക്ക് കൈമാറും.
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ ഉൾപ്പെടെ പ്രതിയാണ് സന്തോഷ് മാധവൻ. ആൾദൈവം ചമഞ്ഞ് വൻ തുകവരെ ഇയാൾ ആളുകളിൽ നിന്നും തട്ടിയെടുത്തിട്ടുണ്ട്. 2008 ൽ ഇയാൾ വൻ തുക തട്ടിയെടുത്തതായി കാണിച്ച് വിദേശ മലയാളി പോലീസിൽ പരാതി നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിലായിരുന്നു ഇയാളുടെ കുറ്റകൃത്യങ്ങൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്.
വിവധ കേസുകളിൽ ശിക്ഷിക്കപ്പെട്ട് വർഷങ്ങളോളം ഇയാൾ ജയിലിൽ ആയിരുന്നു. ഇവിടെ നിന്നും പുറത്തിറങ്ങിയ ശേഷം സമൂഹമായി ബന്ധമില്ലാതെയായിരുന്നു സന്തോഷ് മാധവന്റെ ജീവിതം. സ്വാമി അമൃത ചൈതന്യ എന്ന പേരിലായിരുന്നു സന്തോഷ് മാധവൻ ആളുകളെ കബളിപ്പിച്ചിരുന്നത്.













Discussion about this post