അമരാവതി; തെലങ്കാനയിൽ ലക്ഷങ്ങൾ വിലവരുന്ന വ്യാജമരുന്നുകൾ പിടികൂടി. ചോക്ക് പൊടിയും സ്റ്റാർച്ചും അടങ്ങിയ വ്യാജമരുന്നുകളാണ് പിടികൂടിയത്. മെഗ് ലൈഫ് സയൻസസ് എന്ന കടലാസ് കമ്പനിയാണ് ഈ വ്യാജ മരുന്നുകൾ മെഡിക്കൽ ഷോപ്പുകളിൽ വിൽക്കുന്നത്.
ഹിമാചൽപ്രദേശിലെ സിർമോർ ജില്ലയിലെ പല്ലിയിലുള്ള ഖാസര എന്ന വിലാസമാണ് ഈ വ്യാജ ഗുളികകൾ ഉപയോഗിച്ചിരിക്കുന്നത്. ചുമ, പനി, ജലദോഷം മുതൽ ജീവിത ശൈലീ രോഗങ്ങൾക്ക് വരെയുള്ള ഗുളികകളാണ് ഈ വ്യാജ മരുന്ന് കമ്പനിയുടേതായി എത്തിയിരുന്നത്.
ഈ കമ്പനിയുടെ പേരിലുള്ള മരുന്നുകൾ ലഭിച്ചാൽ അവ ഉപയോഗിക്കരുതെന്നും ഡിസിഎയെ അറിയിക്കണമെന്നുമാണ് തെലങ്കാനയിലെ ആരോഗ്യവകുപ്പ് വ്യക്തമാക്കിയിട്ടുള്ളത്. സാമൂഹ്യദ്രോഹികളാണ് ഇത്തരം മരുന്നുകൾ നിർമ്മിക്കുന്നതെന്നാണ് തെലങ്കാന ഡിസിഎ ഡയറക്ടർ ജനറൽ വി ബി കമലാസൻ റെഡ്ഡി പ്രതികരിച്ചത്.
Discussion about this post