ശ്രീനഗർ : പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ കശ്മീർ സന്ദർശിക്കും. 5,000 കോടി രൂപയുടെ വികസന പദ്ധതികളാണ് നാളെ പ്രധാനമന്ത്രി കശ്മീരിൽ ഉദ്ഘാടനം നിർവഹിക്കുന്നത്. ശ്രീനഗറിൽ നടക്കുന്ന പൊതുയോഗത്തിലും പ്രധാനമന്ത്രി പങ്കെടുക്കും.
ജമ്മു കശ്മീരിന് പ്രത്യേക അവകാശങ്ങൾ നൽകുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദത്തിലെ വ്യവസ്ഥകൾ കേന്ദ്രസർക്കാർ റദ്ദാക്കിയതിന് ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ കശ്മീർ സന്ദർശനമാണിത്. വ്യാഴാഴ്ച ശ്രീനഗറിൽ നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി വിവിധ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയും ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്യുകയും ചെയ്യുന്നതാണ്.
ശ്രീനഗറിലെ ബക്ഷി സ്റ്റേഡിയത്തിൽ വെച്ചാണ് പ്രധാനമന്ത്രി പങ്കെടുക്കുന്ന ചടങ്ങുകൾ നടക്കുന്നത്. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് മുന്നോടിയായി ശ്രീനഗറിലും പരിസരപ്രദേശങ്ങളിലും വലിയ സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ശ്രീനഗറിലെ പ്രധാന ഹൈവേകളിൽ മൊബൈൽ ചെക്ക്‌പോസ്റ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. സുരക്ഷയുടെ ഭാഗമായി ഡ്രോൺ, ക്വാഡ്‌കോപ്റ്റർ നിരീക്ഷണങ്ങൾ നടത്തുകയും ശ്രീനഗർ നഗരത്തെ ‘താത്കാലിക റെഡ് സോൺ’ ആയി പ്രഖ്യാപിക്കുകയും ചെയ്തിട്ടുള്ളതായി ജമ്മു കശ്മീർ പോലീസ് വ്യക്തമാക്കി.
Discussion about this post