തൃശ്ശൂർ : ഗുരുവായൂർ ദേവസ്വം ബോർഡിൽ വലിയ രീതിയിലുള്ള ക്രമക്കേടുകൾ നടത്തിയതായി കണ്ടെത്തി. ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയെ തുടർന്നാണ് കണ്ടെത്തൽ. ദേവസം ബോർഡിന്റെ പക്കൽ ഒന്നിനും കൃത്യമായ കണക്കുകൾ ഇല്ലെന്നും ആദായനികുതി വകുപ്പ് പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.
2018-2019 സാമ്പത്തിക വർഷത്തിൽ ഗുരുവായൂർ ദേവസ്വം ബോർഡിൽ ഓഡിറ്റിംഗ് നടത്തിയിട്ടില്ലെന്നും ആദായനികുതി വകുപ്പ് കണ്ടെത്തി. ചൊവ്വാഴ്ചയാണ് ഗുരുവായൂർ ദേവസ്വം ബോർഡ് ആസ്ഥാനത്ത് ആദായനികുതി വകുപ്പ് പരിശോധന നടത്തിയത്. നേരത്തെ ആദായനികുതി വകുപ്പ് അയച്ചിരുന്ന നോട്ടീസുകൾ ഗുരുവായൂർ ദേവസ്വം ബോർഡ് തുടർച്ചയായി അവഗണിച്ചതിനാലാണ് നേരിട്ട് പരിശോധന നടത്തിയത്.
പരിശോധനയിൽ വൻ ക്രമക്കേടുകൾ ആണ് കണ്ടെത്തിയിട്ടുള്ളത്. ആദായനികുതി വകുപ്പ് ദേവസ്വം ബോർഡിൽ നിന്നും നേരത്തെ തന്നെ കണക്കുകൾ ആവശ്യപ്പെട്ടിരുന്നെങ്കിലും ബോർഡ് രേഖകൾ ഒന്നും ഹാജരാക്കിയിരുന്നില്ല. അക്കൗണ്ടുകൾ സംബന്ധിച്ച് വിശദാംശങ്ങളും ഗുരുവായൂർ ദേവസ്വം ബോർഡ് സമർപ്പിച്ചില്ല. ഇതോടെയാണ് ആദായനികുതി വകുപ്പിന്റെ ടി ഡി എസ് വിഭാഗം ചൊവ്വാഴ്ച ദേവസ്വം ബോർഡ് ആസ്ഥാനത്ത് നേരിട്ട് എത്തി റെയ്ഡ് നടത്തിയത്. ദേവസ്വം ബോർഡിന്റെ ക്രമക്കേടുകളെ കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ അടുത്ത ദിവസങ്ങളിൽ പുറത്തുവിടുമെന്നാണ് സൂചന.
Discussion about this post