തിരുവനന്തപുരം: കോൺഗ്രസിൽ നാളെ ആര് പോകും എന്ന് പറയാനാവാത്ത സ്ഥിതിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. എ. കെ. ആന്റണിയുടെ മകൻ പോയി. കരുണാകരന്റെ മകൾ പൊയ്ക്കൊണ്ടിരിക്കുന്നു. കോൺഗ്രസിന്റെ മൃദു ഹിന്ദുത്വ നിലപാടുകളാണ് ഇതിന് കാരണമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ബിജെപിയിലേക്ക് ചേരാൻ ഒരു കോൺഗ്രസ് നേതാവിനും കേരളത്തിലും മടിയില്ല എന്ന നില വന്നാൽ എന്താണവസ്ഥയെന്നും പത്മജ ചാലക്കുടിയിൽ അല്ല എവിടെ മത്സരിച്ചാലും ശക്തമായി എതിർക്കുമെന്നും എം.വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു.
കേന്ദ്രത്തിൽ കോൺഗ്രസിൽ നിന്നൊരു പ്രധാനമന്ത്രിയുണ്ടാവുമെന്ന് ഇപ്പോഴാരും വിശ്വസിക്കുന്നില്ല. ഇപ്പോൾ കോൺഗ്രസിന്റെ അവസ്ഥ അതിദയനീയമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.












