ശ്രീനഗർ : കശ്മീരിന് പ്രത്യേക അധികാരം നൽകിയിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയ ശേഷം ആദ്യമായി കശ്മീർ സന്ദർശിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. ഉജ്ജ്വല സ്വീകരണമാണ് കശ്മീരി ജനത പ്രധാനമന്ത്രിക്ക് നൽകുന്നത്. നരേന്ദ്രമോദി പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യുന്ന ശ്രീനഗറിലെ ബക്ഷി സ്റ്റേഡിയം വലിയൊരു ജനസാഗരത്തിന് തന്നെയാണ് സാക്ഷ്യം വഹിച്ചത്. പതിറ്റാണ്ടുകളോളം ആയി രാജ്യം കാത്തിരുന്ന പുതിയ കശ്മീരാണ് ഇതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി.
“ഇപ്പോഴാണ് കാശ്മീരി ജനത സ്വതന്ത്രമായി ശ്വസിക്കാൻ ആരംഭിച്ചത്. ആർട്ടിക്കിൾ 370 റദ്ദാക്കിയ ശേഷം വലിയ മാറ്റങ്ങളാണ് കാശ്മീരിൽ ഉണ്ടായിട്ടുള്ളത്. ഈ കാലയളവ് കൊണ്ട് തന്നെ നിരവധി വികസന പ്രവർത്തനങ്ങൾ കശ്മീരിൽ കാഴ്ചവയ്ക്കാൻ കേന്ദ്രസർക്കാരിനായി. ഇപ്പോൾ കശ്മീരിൽ കല്ലേറുകൾ ഇല്ല. നിരന്തരമായി പുതിയ മാറ്റങ്ങൾക്ക് സാക്ഷ്യം വഹിക്കുകയാണ് കശ്മീർ. ഇനിയും കശ്മീരി ജനതയുടെ ഹൃദയം കീഴടക്കിക്കൊണ്ട് തന്നെ മുന്നോട്ടു പോകും” എന്നും പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി.
ശ്രീനഗറിൽ ‘വിക്ഷിത് ഭാരത്, വിക്ഷിത് ജമ്മു & കശ്മീർ’ സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഒരു ലക്ഷത്തോളം പേരാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സമ്മേളനത്തിൽ പങ്കെടുക്കാനായി എത്തിച്ചേർന്നിരുന്നത്. ഇന്നത്തെ ഈ മാറിയ കശ്മീരിന് വേണ്ടിയാണ് ശ്യാമപ്രസാദ് മുഖർജി അടക്കമുള്ളവർ ജീവൻ ബലി നൽകിയതെന്ന് മോദി അനുസ്മരിച്ചു. ടൂറിസം രംഗത്ത് വളരെ വലിയ കുതിപ്പ് തന്നെയുണ്ടായി. കശ്മീരി ജനതയുടെ ഈ ചിരിക്കുന്ന മുഖങ്ങൾ ഓരോ ഇന്ത്യക്കാർക്കും തൃപ്തി നൽകുന്നതാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി.
Discussion about this post