ലക്‌നൗ: പാചകവാതകത്തിന് വില കുറച്ചതിൽ പ്രധാനമന്ത്രിയോട് നന്ദി അറിയിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇന്ന് വനിതാ ദിനത്തിൽ എൽപിജി സിലിണ്ടറുകളുടെ വിലയിൽ 100 രൂപ കിഴിവ് നൽകാനുള്ള തീരുമാനം കോടിക്കണക്കിന് കുടുംബങ്ങൾക്ക് സാമ്പത്തികപരമായ ആശ്വാസം നൽകുമെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ മാതൃശക്തിക്ക് ആരോഗ്യവും സന്തുഷ്ടവുമായ ജീവിതവും ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതിലൂടെ പ്രധാനമന്ത്രി നാരിശക്തികളെ ആദരിക്കുകയാണ് ചെയ്തത്. ജനക്ഷേമ സമ്മാനത്തിന് സംസ്ഥാനത്തെ ജനങ്ങളുടെ പേരിൽ ഞാൻ ഹൃദയത്തിൽ നിന്ന് നന്ദി അറിയിക്കുന്നു എന്ന് യോഗി ആദിത്യനാഥ് എക്‌സിൽ കുറിച്ചു. മോദിയുടെ ഈ തീരുമാനത്തിൽ കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനിയും നന്ദി അറിയിച്ചു. അദ്ദേഹത്തിന്റെ തീരുമാനം പുക രഹിത അടുക്കള സൃഷ്ടിക്കുകയും , രാജ്യത്തെ സ്ത്രീശക്തിക്കും അവരുടെ കുടുംബങ്ങൾക്കും സാമ്പത്തിക നേട്ടം കൈവരിക്കാനും സാധിക്കും എന്നും സ്മൃതി ഇറാനി പറഞ്ഞു.
വനിതാ ദിനത്തിനോട് അനുബന്ധിച്ച് പ്രധാനമന്ത്രി ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വില കുറച്ചിരുന്നു. പാചക വാതകം താങ്ങാനാവുന്ന വിലയിൽ ലഭ്യമാക്കുക മാത്രമല്ല, കുടുംബങ്ങളുടെ മൊത്തത്തിലുള്ള ക്ഷേമത്തെ പിന്തുണയ്ക്കുകയും ആരോഗ്യകരമായ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുകയാണ് വില കുറയ്ക്കുന്നതിന്റെ ലക്ഷ്യം എന്ന് അദ്ദേഹം പറഞ്ഞു. വനിതാ ദിനത്തൽ പ്രധാനമന്ത്രി നാരിശക്തികൾക്ക് ആശംസ അറിയിക്കുകയും ചെയ്തിരുന്നു.
Discussion about this post