തിരുവനന്തപുരം: ലാവ്ലിന് കേസ് രാഷ്ട്രീയ പ്രേരിതമാണോ എന്ന ചോദ്യത്തിന് മറുപടി പറയാതെ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്. ഇന്നലെ നടന്ന നവകേരള മാര്‍ച്ചില്‍ വിഎസ് ഇക്കാര്യം പരാമര്‍ശിക്കാത്തത് വാര്‍ത്തയായിരുന്നു. ഇതേ തുടര്‍ന്ന് ഇന്ന് മാധ്യമപ്രവര്‍ത്തകര്‍ പ്രതികരണാരാഞ്ഞപ്പോഴും വി.എസ് ഒഴിഞ്ഞ് മാറി. വി.എസ് പിണറായി വിഭാഗീയത തീര്‍ന്നുവെന്ന് സിപിഎം കേന്ദ്രങ്ങള്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോഴാണ് നിര്‍ണായകമായ കേസില്‍ വിഎസ് മൗനം തുടരുന്നത്. ഇക്കാര്യത്തില്‍ പിണറായിയ്ക്ക് അനുകൂലമല്ലാത്ത ഏതെങ്കിലും പരാമര്‍ശം വിഎസിന്റെ ഭാഗത്ത് നിന്നുണ്ടായാല്‍ അത് വലിയ രാഷ്ട്രീയ തിരിച്ചടിയാകുമെന്ന ആശങ്ക സിപിഎമ്മിനുണ്ട്.
ലാവ്ലിന് കേസില്‍ വി.എസ് തുടരുന്ന മൗനം പ്രതിപക്ഷ കക്ഷികള്‍ ആയുധമാക്കിയിരിക്കുകയാണ്. സിപിഎമ്മിന്റെ പ്രതികരണത്തില്‍ ഉത്തരവാദിത്തമില്ലെന്ന് വി.എം സുധീരന് പ്രതികരിച്ചു. ഹൈക്കോടതി നിലപാടിനെ ന്യായീകരിക്കാന്‍ പറ്റാത്തതിനാലാണ് സിപിഎം പ്രതികരിക്കാത്തതെന്നും സുധീരന് പറഞ്ഞു.
Discussion about this post