തിരുവനന്തപുരം : വടകരയിൽ തോൽക്കുമെന്ന് ഭയന്നാണ് കെ മുരളീധരൻ തൃശ്ശൂരിലേക്ക് മാറിയതെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. തൃശ്ശൂരിൽ നിന്നാലും മുരളീധരൻ തോൽക്കുക തന്നെ ചെയ്യും. തൃശ്ശൂരിലും കാറ്റ് ഇടതുമുന്നണിക്ക് തന്നെ അനുകൂലമാണെന്നും ജയരാജൻ അഭിപ്രായപ്പെട്ടു.
തോൽക്കുമെന്ന് ഉറപ്പുള്ളതുകൊണ്ടാണോ കെസി വേണുഗോപാൽ ആലപ്പുഴയിൽ മത്സരിക്കുന്നത് എന്നും ഇ പി ജയരാജൻ ചോദ്യമുന്നയിച്ചു. നിലവിൽ രാജസ്ഥാനിൽ നിന്നുള്ള രാജ്യസഭ അംഗമാണ് കെസി വേണുഗോപാൽ. അങ്ങനെയുള്ള കെ സി വേണുഗോപാൽ ആലപ്പുഴയിൽ മത്സരിക്കുന്നത് കൊണ്ട് ബിജെപിക്ക് രാജസ്ഥാനിൽ ഒരു രാജ്യസഭാംഗത്തെ കൂടി ഉണ്ടാക്കി കൊടുക്കാമെന്നല്ലാതെ ഒരു ഗുണവും ഇല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
നിലവിലെ സാഹചര്യത്തിൽ കോൺഗ്രസിന് വോട്ട് ചെയ്യുന്നതും ബിജെപിക്ക് വോട്ട് ചെയ്യുന്നതും സമമാണെന്നും ഇ പി ജയരാജൻ സൂചിപ്പിച്ചു. ആർഎസ്എസ് ശാഖയ്ക്ക് കാവൽ നിന്നയാളാണ് താനെന്ന് നേരത്തെ കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ വ്യക്തമാക്കിയിട്ടുള്ളതാണെന്നും ജയരാജൻ പ്രതികരിച്ചു.
Discussion about this post