പയ്യന്നൂര്‍: കണ്ണൂരിലെ പയ്യന്നൂരില്‍ സി.ഐയുടേയും എസ്.ഐയുടേയും ക്വാര്‍ട്ടേഴ്സുകള്‍ക്ക് നേരെ ബോംബേറ്. ആക്രമണത്തില്‍ ആര്‍ക്കെങ്കിലും പരിക്കേറ്രതായി റിപ്പോര്‍ട്ടുകളില്ല. സി.ഐ: സി.കെ.മണി, എസ്.ഐ: വിപിന്‍ എന്നിവരുടെ ക്വാര്‍ട്ടേഴ്സുകള്‍ക്ക് നേരെ ഇന്ന് പുലര്‍ച്ചെയാണ് ആക്രമണം ഉണ്ടായത്. ബോംബേറില്‍ ക്വാര്‍ട്ടേഴ്സിന്റെ ചുമരുകള്‍ക്ക് കേടുപാട് പറ്റി. ഭിത്തിയില്‍ ഭീഷണി സന്ദേശവും പതിച്ചിട്ടുണ്ട്.
ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെ കാപ്പ ചുമത്തി അറസ്റ്റു ചെയ്തതില്‍ പ്രതിഷേധിച്ചാണ് ആക്രമണമെന്നാണ് കരുതുന്നത്.
Discussion about this post