അസമിലെ കാസിരംഗ ദേശീയ ഉദ്യാനം സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വെള്ളിയാഴ്ചയാണ് രണ്ട് ദിവസത്തെ സന്ദർശനത്തിനായി അദ്ദേഹം അസമിലെത്തിയത്. ദേശീയോദ്യാനത്തിൽ അദ്ദേഹം ആന സഫാരിയും ജീപ്പ് സഫാരിയും നടത്തി. ദേശീയോദ്യാന ഡയറക്ടർ സൊണാലി ഘോഷും മുതിർന്ന വനംവകുപ്പ് ഉദ്യോഗസ്ഥരും പ്രധാനമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ ദേശിയോദ്യാനം 1957ന് ശേഷം സന്ദർശിക്കുന്ന ആദ്യ പ്രധാനമന്ത്രിയാണ് മോദി.
ദേശീയ ഉദ്യാനത്തിന്റെ സെൻട്രൽ കൊഹോറ റേഞ്ചിനുള്ളിൽ സ്ഥിതി ചെയ്യുന്ന മിഹിമുഖ് ഏരിയയ്ക്കുള്ളിൽ ജീപ്പ് സവാരിക്ക് ശേഷമാണ് മോദി ആനപ്പുറത്ത് കയറിയത്. പ്രധാനമന്ത്രി രണ്ട് ദിവസത്തെ അസം സന്ദർശനത്തിൽ 18,000 കോടി രൂപയുടെ നിരവധി വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിക്കും.
ഉച്ചയ്ക്ക് ശേഷം ജോർഹട്ടിൽവച്ച് അഹോം ജനറൽ ലചിത് ബർഫുകൻറെ പ്രതിമ മോദി അനാവരണം ചെയ്യും. പിന്നീട് മെലെങ് മെതലി പോഥറിലേക്ക് പ്രധാനമന്ത്രി യാത്ര തിരിക്കും. അസം സർക്കാരും കേന്ദ്ര സർക്കാരും ചേർന്നാണ് പദ്ധതികൾ നടപ്പാക്കുന്നത്.
Discussion about this post