സിനിമയ്ക്കായി കോടികൾ പ്രതിഫലം കൈപ്പറ്റുന്നവരാണ് താരങ്ങൾ. പരസ്യ ചിത്രങ്ങളിൽ അഭിനയിക്കുന്നതിനും മുൻനിരത്താരങ്ങൾ വൻ തുകയാണ് വാങ്ങുന്നത്. ടെലിവിഷൻ താരങ്ങൾ ഇവരിൽ നിന്ന് വ്യത്യസ്തരാണെന്ന അഭ്യൂഹങ്ങൾ ഒരിടയ്ക്കുണ്ടായിരുന്നു. എന്നാൽ കണക്കുകൾ പുറത്തു വരുമ്പോൾ. ഒരു എപ്പിസോഡിന് മാത്രമായി ലക്ഷങ്ങളാണ് ടെലിവിഷൻ രംഗത്ത് പ്രമുഖർ വാങ്ങിക്കുന്നതെന്നാണ് വ്യക്തമാകുന്നത്.
എപ്പിസോഡുകൾക്ക് 25 ലക്ഷം വരെ വാങ്ങിക്കുന്ന ഹിന്ദി ടെലിവിഷൻരംഗത്തെ പ്രമുഖരിലൊരാളാണ് ദിവ്യങ്ക ത്രിപാഠി. ആകാശവാണിയിലെ അവതാരകയായിട്ടാണ് ദിവ്യങ്കയുടെ കരിയർ ആരംഭിക്കുന്നത്. പിന്നാലെ താരം ടെലിഫിലിമിലൂടെ അഭിനയരംഗത്തേക്ക് കടന്നു. യേ ഹേ മൊഹബത്തീൻ എന്ന ടെലിവിഷൻ സീരിയലിലൂടെയാണ് ദിവ്യങ്ക ശ്രദ്ധിക്കപ്പെടുന്നത്. സീരിയലിലെ ഒരു എപ്പിസോഡിന് 80,000 മുതൽ 1 ലക്ഷം വരെയാണ് ദിവ്യങ്ക വാങ്ങുന്നത് എന്നാണ് റിപ്പോർട്ടുകൾ. ലാലാ ഹർദൗൾ ആണ് ദിവ്യങ്കയുടെ ആദ്യ സിനിമ. അതുപോലെ തന്നെ ഹിന്ദി ടെലിവിഷൻരംഗത്തെ ജനപ്രിയ നടിമാരിലൊരാളാണ് ഹിന ഖാൻ. യേ റിഷ്താ ക്യാ കെഹ്ലതാ ഹേ എന്ന സീരിയലിലൂടെയാണ് ഹിന ടെലിവിഷൻ പ്രേക്ഷകർക്കിടയിൽ ശ്രദ്ധിക്കപ്പെടുന്നത്. സീരിയലുകളിൽ അഭിനയിക്കുന്നതിന് എപ്പിസോഡിന് 1 ലക്ഷം മുതൽ 25 ലക്ഷം വരെയാണ് ഹിന പ്രതിഫലമായി വാങ്ങിക്കുന്നത്. സീരിയലുകൾക്ക് പുറമെ വെബ് സീരിസ്, റിയാലിറ്റി ഷോ, മ്യൂസിക് വീഡിയോ, സിനിമ എന്നിവയിലെല്ലാം സജീവമാണ് ഹിന ഖാൻ.
ഹിന്ദി ടെലിവിഷൻരംഗത്ത് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാരിലൊരാളാണ് അങ്കിത ലോഖണ്ഡേ. സീ ടിവിയിൽ സംപ്രേഷണം ചെയ്ത പവിത്ര റിഷ്ട എന്ന സീരിയലിലൂടെയാണ് അങ്കിത ശ്രദ്ധിക്കപ്പെടുന്നത്. 2009ൽ ആരംഭിച്ച സീരിയൽ 2014വരെ സീ ടിവിയിൽ സംപ്രേഷണം ചെയ്തിരുന്നു. സീരിയലുകളിൽ അഭിനയിക്കുന്നതിന് ഒരു എപ്പിസോഡിന് 90,000 മുതൽ 5 ലക്ഷം വരെയാണ് അങ്കിത പ്രതിഫലമായി വാങ്ങുന്നത്. അദാലത്ത് എന്ന ടെലിവിഷൻ പരമ്പരയിലൂടെ ജനപ്രിയ നടനായി മാറിയ താരമാണ് റോണിത് റോയ്. ഇന്ത്യൻ ടെലിവിഷനിലെ അമിതാഭ് ബച്ചൻ എന്ന പേരിലാണ് റോണിത് അറിയപ്പെടുന്നത്. പുറത്ത് വരുന്ന റിപ്പോർട്ടുകൾ പ്രകാരം ഒരു എപ്പിസോഡിനായി 1.25 ലക്ഷമാണ് റോണിത് പ്രതിഫലമായി വാങ്ങുന്നത്.
നീതി എന്ന സീരിയലിലൂടെയായിരുന്നു റാം കപൂർ ടെലിവിഷൻ രംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്. പിന്നാലെ ഹീന, സംഘർഷ്, കവിത തുടങ്ങിയ സീരിയലുകളിലൂടെ റാം സീരീയൽരംഗത്ത് സജീവമായി. നിലവിൽ സീരിയലുകളിലെ ഒരു എപ്പിസോഡിന് 1.25 ലക്ഷമാണ് താരം പ്രതിഫലമായി വാങ്ങുന്നത്. ദേവോൺ കെ ദേവ്- മഹാദേവ് എന്ന സൂപ്പർഹിറ്റ് സീരിയലിലൂടെ ലക്ഷക്കണക്കിന് ആരാധകരെ ഉണ്ടാക്കിയെടുത്ത നടനാണ് മോഹിത് റെയ്ന. 2011ൽ സംപ്രേഷണം ആരംഭിച്ച സീരിയൽ ഏതാണ്ട് 820 എപ്പിസോഡുകൾ പിന്നിട്ടാണ് 2014ൽ സംപ്രേഷണം അവസാനിപ്പിച്ചത്. റിപ്പോർട്ടുകൾ സത്യമാണെങ്കിൽ സീരിയലുകളിൽ അഭിനയിക്കുന്നതിന് ഒരു എപ്പിസോഡിന് 1 ലക്ഷം വീതമാണ് മോഹിത് റെയ്ന പ്രതിഫലമായി വാങ്ങുന്നത്.
ടെലിവിഷൻ രംഗത്തെ ജനപ്രിയ നടിയാണ് സാക്ഷി തൻവാർ. കഹാനി ഘർ ഘർ കിയിലെ പാർവതി അഗർവാളിലൂടെയാണ് സാക്ഷി ശ്രദ്ധിക്കപ്പെടുന്നത്. സീരീയലുകൾക്കൊപ്പം സിനിമയിലും സജീവമായ സാക്ഷി സീരിയലിൽ അഭിനയിക്കുന്നതിന് 80,000 രൂപയാണ് പ്രതിഫലമായി വാങ്ങുന്നത്.













Discussion about this post