ടോക്യോ : അടുത്ത പതിനഞ്ച് വർഷത്തേക്കോ അല്ലെങ്കിൽ അതിനു മുകളിലേക്കോ ഇന്ത്യയിൽ സുസ്ഥിരമായ ഒരു ഭരണ സംവിധാനം ഉണ്ടാകുമെന്ന് വ്യക്തമാക്കി ഇന്ത്യൻ വിദേശ കാര്യവകുപ്പ് മന്ത്രി ഇസ് ജയശങ്കർ. സ്ഥിരതയുള്ള ഒരു ഭരണത്തിന് മാത്രമേ ധീരമായ തീരുമാനങ്ങൾ എടുക്കാൻ സാധിക്കുകയുള്ളൂ എന്നും അദ്ധേഹം വ്യക്തമാക്കി. ജപ്പാനിൽ നടന്ന ഉച്ചകോടിയിലാണ് അദ്ദേഹം അടുത്ത 15 വർഷത്തേക്കുള്ള ഇന്ത്യയുടെ ഭാവിയെ കുറിച്ച് തുറന്ന് പറഞ്ഞത്.
ഇന്ത്യ-ജപ്പാൻ പ്രത്യേക തന്ത്രപരമായ പങ്കാളിത്തം എന്ന വിഷയത്തിൽ നിക്കി ഫോറത്തിൽ സംസാരിച്ച അദ്ദേഹം, ശക്തമായ രാഷ്ട്രീയ പിന്തുണയുള്ള പരിവർത്തനപരമായ നേതൃത്വം ധീരമായ തീരുമാനങ്ങൾ എടുക്കുന്നതിൽ വലിയ പങ്കു വഹിക്കുന്നു എന്ന് വ്യക്തമാക്കി.
ഇന്ത്യയുടെ രാഷ്ട്രീയ സുസ്ഥിരതയെക്കുറിച്ചും വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പ് വിദേശനയത്തെ ബാധിക്കുമോയെന്നുമുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ജയശങ്കർ.
“നൂറു ശതമാനവും എനിക്കുറപ്പിച്ചു പറയാൻ സാധിക്കും നമുക്ക് 15 വർഷത്തെ സ്ഥിരതയുള്ള സർക്കാർ ഉണ്ടാകും. അത് 20 വർഷമോ അതിൽ കൂടുതലോ ആയിരിക്കാം, ”അദ്ദേഹം പറഞ്ഞു. എല്ലാ രാജ്യങ്ങളിലെയും സംഭവവികാസങ്ങൾ വ്യത്യസ്തമാണെങ്കിലും, ഇന്ത്യൻ സാഹചര്യത്തിൽ അനുഭവം രാഷ്ട്രീയ സ്ഥിരതയുടെ അഭാവമോ പാർലമെൻ്റിൽ ഭൂരിപക്ഷത്തിൻ്റെ അഭാവമോ “വലിയ സ്വാധീന ഘടകങ്ങളാണ് , അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post