അഹമ്മദാബാദ്: ഗുജറാത്തിൽ അനധികൃത ദർഗ പൊളിച്ച് നീക്കി ഭരണകൂടം. ജുനഗഡിൽ പ്രവർത്തിച്ചിരുന്ന ദർഗയാണ് പൊളിച്ച് നീക്കിയത്. ഭരണകൂടം നടത്തിയ പരിശോധനയിൽ ദർഗ സ്ഥിതി ചെയ്യുന്നത് സർക്കാർ ഭൂമിയിലാണെന്ന് കണ്ടെത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു നടപടി.
ശനിയാഴ്ച അർദ്ധരാത്രിയോടെയായിരുന്നു ദർഗ പൊളിച്ച് നീക്കിയത്. ജുനഗഡിലെ മജ്വാദി ഗേറ്റിന് സമീപം ആയിരുന്നു ദർഗ സ്ഥിതി ചെയ്തിരുന്നത്. അടുത്തിടെ ഭൂമി തിട്ടപ്പെടുത്തുന്നതിനായി മജ്വാദി ഗേറ്റിന്റെ പരിസരത്ത് അധികൃതർ പരിശോധന നടത്തിയിരുന്നു. എന്നാൽ ഭൂമിയിൽ കുറവ് കാണുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഈ ഭൂമിയിലാണ് ദർഗ പ്രവർത്തിക്കുന്നത് എന്ന് വ്യക്തമായി. ഇതോടെയാണ് പൊളിച്ച് നീക്കാൻ തീരുനമാനിച്ചത്.
ദർഗ പൊളിച്ച് നീക്കാനുള്ള തീരുമാനത്തെ എതിർത്ത് ഒരു വിഭാഗം രംഗത്ത് എത്തിയിരുന്നു. ഇതേ തുടർന്ന് വലിയ പോലീസ് സുരക്ഷയാണ് ഒരുക്കിയിരുന്നത്. ആയിരത്തോളം പോലീസുകാരെ പ്രദേശത്ത് വിന്യസിച്ചിരുന്നു.
പണിയുമ്പോൾ കൃത്യമായ സ്ഥലത്തായിരുന്നു ദർഗ. എന്നാൽ പിന്നീട് അനധികൃതമായി സർക്കാർ ഭൂമിയിലേക്ക് വ്യാപിപ്പിക്കുകയായിരുന്നു. ഇതിനിടെ ദർഗ പൊളിച്ച് കൂടുതൽ വിസ്തൃതിയിൽ പണിയാനുള്ള നീക്കങ്ങളും ഉണ്ടായിരുന്നു. അതേസമയം ഈ ദർഗയും ഇതിന്റെ ചുമതലയിൽ ഉള്ളവരും ഹിന്ദുക്കളെ ആക്രമിക്കുന്നത് പതിവാണെന്ന് പ്രദേശവാസികൾ പറയുന്നു. കഴിഞ്ഞ വർഷം ദർഗയുടെ അധികൃതർ ഹിന്ദുക്കളെ ആക്രമിക്കുകയും ഇതേ തുടർന്ന് പ്രദേശത്ത് കലാപ സമാനമായ സാഹചര്യം ഉടലെടുക്കുകയും ചെയ്തിരുന്നു.
Discussion about this post