ആലപ്പുഴ: ലോക്സഭാ തിരഞ്ഞെടുപ്പിൽ ആലപ്പുഴ മണ്ഡലത്തിൽ സിപിഎം സ്ഥാനാർതഥി വിജയിക്കുമെന്ന് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. കൊടുങ്കാറ്റിലും പിടിച്ചു നിന്ന മണ്ഡലമാണ് ആലപ്പുഴ. കെസി വേണുഗോപാലിനെ ഇറക്കി മണ്ഡലം പിടിക്കാനാണ് കോൺഗ്രസ് ശ്രമം. ഇത് നടക്കില്ലെന്നും എം.വി ഗോവിന്ദൻ വ്യക്തമാക്കി.
ആലപ്പുഴയിൽ കെ.സി വേണുഗോപാൽ ജയിക്കാൻ പോകുന്നില്ല. അതുകൊണ്ട് കോൺഗ്രസിന് രാജ്യസഭാ സീറ്റും നഷ്ടമാകുന്ന സാഹചര്യം ഉണ്ടാകില്ല. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ കൊടുങ്കാറ്റിൽ പിടിച്ചു നിന്ന മണ്ഡലം ആണ് ആലപ്പുഴ. എന്ന് എൽഡിഎഫിനൊപ്പം മണ്ഡലം ഉറച്ചുനിന്നുവെന്നും ആലപ്പുഴയിൽ ഗോവിന്ദൻ പറഞ്ഞു.
ഇക്കുറി തിരഞ്ഞെടുപ്പിലും സിപിഎം ജയം ആവർത്തിക്കും. കഴിഞ്ഞ തവണ സിപിഎമ്മിനൊപ്പം നിന്ന ഓരേയൊരു മണ്ഡലം ആണ് ആലപ്പുഴ. ഇക്കുറിയും അതിൽ മാറ്റമുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post