ന്യൂഡൽഹി:യുക്രെയ്ൻ – റഷ്യ യുദ്ധത്തിൽ ആണവ ആക്രമണം തടയുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നിർണായക പങ്ക് വഹിച്ചുവെന്ന് റിപ്പോർട്ട്. സിഎൻഎൻ പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് വെളിപ്പെടുത്തൽ. യുക്രെയ്‌നെതിരായ ആക്രമണത്തിൽ നിന്ന് റഷ്യയെ പിൻതിരിപ്പിച്ചത് പ്രധാനമന്ത്രിയും പുടിനുമായുള്ള ബന്ധത്തെ തുടർന്നാണ് എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
വ്‌ളാഡിമിർ പുടിനു തുടർച്ചയായ തിരിച്ചടിയുണ്ടായപ്പോൾ യുക്രെയിനെതിരെ റഷ്യ ആണവ ആക്രമണം നടത്തുമെന്ന് സൂചന ലഭിച്ചിരുന്നു. ഇതേ തുടർന്ന് അമേരിക്കയും തയ്യാറെടുത്തിരുന്നു എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. അതേസമയം ആണവായുധ ആക്രമണം തടയുന്നതിനായി അമേരിക്ക സഖ്യകക്ഷികളല്ലാത്ത രാജ്യങ്ങളുടേതടക്കം പിന്തുണ തേടിയതായും റിപ്പോർട്ട് വ്യക്തമാക്കുന്നു
മറ്റ് രാജ്യങ്ങളുടെ ഇടപെടലിനൊപ്പം പ്രധാനമന്ത്രി പുടിനെ സമീപിച്ചതായും ആണവ യുദ്ധം ഒഴിവാക്കുന്നതിൽപ്രധാന പങ്ക് വഹിച്ചതായും അമേരിക്കൻ ഭരണകൂടത്തിന്റെ മുതിർന്ന ഉദ്യോഗസ്ഥനും സ്ഥിരീകരിക്കുന്നുണ്ട്. യുക്രെയ്ൻ റഷ്യ യുദ്ധത്തിൽ ഇന്ത്യ ഇടപെടണമെന്ന് യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്‌കി നേരിട്ട് പ്രധാനമന്ത്രിയോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു.
റഷ്യ- യുക്രെയ്ൻ സംഘർഷം അതിരൂക്ഷമായ സമയത്ത് നിരവധി സാധാരണക്കാർ കൊല്ലപ്പെട്ടിരുന്നു. ഈ സാഹചര്യത്തിൽ ഇരുരാജ്യങ്ങളും സമാധാനം പുലർത്തണമെന്ന ആവശ്യം ഇന്ത്യ മുന്നോട് വച്ചിരുന്നു. കൂടാതെ 2022 ൽ സെപ്തംബറിൽ ഇത് യുദ്ധത്തിന്റെ കാലമല്ലെന്നും രണ്ട് രാജ്യങ്ങളോട് മോദി പറഞ്ഞിരുന്നു.
Discussion about this post