ചെന്നൈ: നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയാകണമെന്ന് നടനും സമത്വ മക്കൾ കക്ഷി അദ്ധ്യക്ഷനുമായ ശരത് കുമാർ. നരേന്ദ്ര മോദി പ്രധാനമന്ത്രിയാകുമെന്നതിൽ തനിക്ക് ഉറച്ച വിശ്വാസമുണ്ട്. ബിജെപി മൂന്നാം തവണയും അധികാരത്തിൽ വരണമെന്നും ശരത് കുമാർ വ്യക്തമാക്കി.
‘ബിജെപി തിരിച്ചു വരണം. മൂന്നാം തവണയും ബിജെപി അധികാരത്തിൽ വരും. നരേന്ദ്ര മോദി പ്രധാനമന്ത്രിയാകണം. ആ കാര്യത്തിൽ എനിക്ക് ഉറച്ച വിശ്വാസമുണ്ട്. അതുകൊണ്ടാണ് എൻഡിഎയിൽ ചേർന്നത്. തമിഴ്നാട്ടിലെ ത്രികോണ പോരാട്ടം ബിജെപിയ്ക്ക് നേട്ടമാകും. തൃശൂരിൽ സുരേഷ് ഗോപിക്ക് വേണ്ടിയും തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖറിന് വേണ്ടിയും പ്രവർത്തിക്കും’- ശരത് കുമാർ പറഞ്ഞു.
അതേസമയം, പത്മജ വേണുഗോപാലിനെ പ്രചാരണ പരിപാടിയിൽ പങ്കെടുപ്പിക്കില്ലെന്ന വാർത്തകൾ തള്ളി തൃശൂരിലെ എൻഡിഎഎ സ്ഥാനാർത്ഥി സുരേഷ് ഗോപി രംഗത്തെത്തി. പത്മജയെ പാർട്ടിയിൽ സ്വീകരിച്ചത്. പത്മജ വേണുഗോപാൽ തന്റെ സഹോദരി സ്ഥാനത്താണ്. പത്മജയ്ക്കൊപ്പം പാർട്ടി നിർദേശിക്കുന്ന വേദികൾ പങ്കിടും. ഇത് കല്യാണിക്കുട്ടിയമ്മയ്ക്കുള്ള സമർപ്പണമാണെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post