സിപിഐഎമ്മിന്റെ ലോക്സഭ തിരഞ്ഞെടുപ്പ് ചുവരെഴുത്തുകളിലെ അക്ഷരത്തെറ്റുകളും മണ്ടത്തരങ്ങളും സമൂഹമാദ്ധ്യമങ്ങളിൽ ഇപ്പോൾ വലിയ ട്രോളിനാണ് വഴി വച്ചിരിക്കുന്നത്. വിദ്യാഭ്യാസമുള്ള ആരും നിങ്ങളുടെ കൂട്ടത്തിൽ ഇല്ലേ എന്നാണ് പലരും സിപിഐഎമ്മിനോട് ചോദിക്കുന്നത്. ഇപ്പോഴിതാ മുൻ വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ് തന്നെ സഖാക്കൾക്കെതിരെ ട്രോളുമായി എത്തിയിരിക്കുകയാണ്.
പള്ളിക്കൂടം ആയിരം പണിയണമെന്ന് പാടി നടന്നതുകൊണ്ട് കാര്യമില്ല പള്ളിക്കൂടങ്ങളിൽ പഠനം ഉറപ്പുവരുത്തുന്നുണ്ടോ എന്നു കൂടി നോക്കണമെന്നാണ് പി കെ അബ്ദുറബ്ബ് സിപിഐഎമ്മിനെ ഉപദേശിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വെട്ടും കുത്തും കൊലയും ആയി നടക്കുന്ന എസ്എഫ്ഐക്കാർ മര്യാദയ്ക്ക് പഠിക്കാനെങ്കിലും തയ്യാറായാൽ നാളെ ചുവരെഴുതാണെങ്കിലും അവരെ നിങ്ങൾക്ക് ഉപകരിക്കും എന്നും അബ്ദുറബ്ബ് സിപിഐഎമ്മിനെ ഓർമിപ്പിച്ചു.
തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ആയിരുന്നു മുൻ വിദ്യാഭ്യാസ മന്ത്രി കൂടിയായ പി കെ അബ്ദുറബ്ബ് സിപിഐഎമ്മിനെതിരെ പരിഹാസ പോസ്റ്റുമായി എത്തിയത്. പി കെ അബ്ദുറബ്ബ് പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം വായിക്കാം,
‘പള്ളിയല്ല പണിയണം
പള്ളിക്കൂടമായിരം…’
എന്നൊക്കെ പാട്ടു പാടി നടന്നിട്ട് എന്തു കാര്യം, എഴുതി വെച്ചത്
കണ്ടില്ലേ…!
സഖാക്കളെ, പള്ളിക്കൂടം
പണിഞ്ഞത് കൊണ്ടു മാത്രമായില്ല.
പള്ളിക്കൂടങ്ങളിലെത്തുന്ന
നിങ്ങളുടെ കുട്ടികൾ പഠിക്കുന്നുണ്ടോ
എന്നു കൂടി ഉറപ്പു വരുത്തണം.
വെട്ടും, കുത്തും, കൊല്ലും
കൊലയും, കള്ളും, കഞ്ചാവും
ഒക്കെ നിർത്തി അവരെ
അക്ഷരാഭ്യാസമുള്ളവരാക്കുക
എന്നത് ഇന്നത്തെ കാലത്ത്
വലിയ ടാസ്കാണ്.
എങ്കിലും ഓർമ്മിപ്പിക്കുകയാണ്.
ഇന്നത്തെ SFIക്കാർ മര്യാദക്ക്
പഠിക്കാൻ തയ്യാറായാൽ
നമ്മുടെ കലാലയങ്ങളിൽ
ശാന്തി വാഴും..
സമാധാനം പുലരും..!
നാളെ നേരാം വണ്ണം
ചുമരെഴുതാനെങ്കിലും
അവരെ നിങ്ങൾക്ക് ഉപകരിക്കും…
#Note_the_Point
#Go_to_the_Classes
Discussion about this post