ന്യൂഡൽഹി:അപകടകാരികളായ വിദേശ നായ ഇനങ്ങളെ നിരോധിച്ച് കേന്ദ്ര സർക്കാർ. റോട്ട്‌വീലർ, പിറ്റ്ബുൾ, മാസ്റ്റിഫ്, എന്നിങ്ങനെയുള്ള ഇരുപതോളം വിഭാഗത്തിൽപ്പെട്ട നായകളെയാണ് നിരോധിച്ചിരിക്കുന്നത്. ഇവയുടെ വിൽപ്പനയും പ്രജനനവും ഇറക്കുമതി ഉൾപ്പെടെയാണ് കേന്ദ്ര സർക്കാർ നിരോധിച്ചിരിക്കുന്നത്.
വിദേശ നായ ഇനങ്ങൾ മനുഷ്യ ജീവന് അപകടകാരികൾ ആണെന്ന വിദഗ്ദ്ധ സമിതി റിപ്പോർട്ട് കണക്കിലെടുത്താണ് കേന്ദ്ര സർക്കാരിന്റെ നടപടി. ചില വിഭാഗം നായകള നിരോധിക്കണമെന്നും , ഈ നായകളെ വളർത്തുന്നതിന് ഇത് വരെ അനുവദിച്ച ലൈസൻസുകൾ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ലീഗൽ അറ്റോർണിസ് ആൻഡ് ബാരിസ്റ്റർ ലോ ഫേം ഉൾപ്പെടെയുള്ള സംഘടനകൾ ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതേ തുടർന്ന് അപകടകാരികളായ വിദേശ നായ ഇനങ്ങളെ നിരോധിക്കണം എന്ന ആവശ്യത്തിന് തീരുമാനം എടുക്കാൻ കേന്ദ്ര സർക്കാരിനോട് ഡൽഹി ഹൈക്കോടതി നിർദേശിക്കുകയായിരുന്നു.
രാജ്യത്ത് നായകളെ കൊണ്ടുള്ള അപകടസാദ്ധ്യതകൾ ഉയർന്നു വരുന്ന സാഹചര്യം കൂടി കണിക്കിലെടുത്താണ് കേന്ദ്ര സർക്കാരിന്റെ തീരുമാനം. കൂടാതെ വീടുകളിൽ അരുമകളായി വളർത്തുന്ന ഈ ഇനങ്ങളിൽപ്പെട്ട നായകളിൽ, പ്രജനനം തടയുന്നതിനായി വന്ധ്യംകരണം നടപ്പാക്കണമെന്നും കേന്ദ്ര മഗൃസംരക്ഷണ വകുപ്പ് നിർദേശിച്ചിട്ടുണ്ട്. ഇതിലൂടെ ഒരു പരിധി വരെ അപകടങ്ങൾ കുറയ്ക്കാൻ സാധിക്കും. അപകടകാരികളായ നായ ഇനങ്ങളെ വളർത്തുന്നത് ഇന്ത്യ ഉൾപ്പെടെ 12 രാജ്യങ്ങൾ നേരത്തെ വിലക്കിയിട്ടുണ്ട്.
നിരോധിച്ച നായ ഇനങ്ങൾ
*പിറ്റ്ബുൾ ടെറിയർ
*ടോസ ഇനു
*അമേരിക്കൻ സ്റ്റഫോഡ്ഷയർ ടെറിയർ
*ഫൈല ബ്രസീലിറോ
*ഡോഗോ അർജെന്റീനോ
*അമേരിക്കൻ ബുൾഡോഗ
്
*ബൂഹ്ബുൾ
*കംഗൽ
*സെൻട്രൽ ഏഷ്യൻ ഷെപ്പേഡ് ഡോഗ്
*കൊക്കേഷ്യൻ ഷെപ്പേഡ് ഡോഗ്
*സൗത്ത് റഷ്യൻ ഷെപ്പേഡ് ഡോഗ്
*ടോൺജാക്ക്
*സർപ്ലാനിനാച്ച്
*ജപ്പാനീസ് ടോസ & അകിത
*മാസ്റ്റിഫ്‌സ്
*റോട്ട്‌വീലർ
*ടെറിയേഴ്‌സ്
*റോഡീഷ്യൻ റിഡ്ജ്ബാക്ക്
*വൂൾഫ് ഡോഗ്‌സ്
*കനേറിയോ
*അക്ബാഷ്
*മോസ്‌കോ ഗ്വാർ
*കാനി കോർസോ
*ബാൻഡോ
Discussion about this post