ന്യൂഡൽഹി: കേരളം, തമിഴ്‌നാട്, ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങൾ സി എ എ വേണ്ടെന്ന് വയ്ക്കും എന്ന തരത്തിലുള്ള പരാമർശങ്ങൾ നടത്തിയതിനെതിരെ രംഗത്ത് വന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അവർക്ക് അതിന് ഒരു അധികാരവും ഇല്ലെന്നും പൗരത്വ ഭേദഗതി നിയമം വേണ്ട എന്ന് വെക്കാനോ അതിൽ എന്തെങ്കിലും ഒരു തീരുമാനം എടുക്കാനോ ഉള്ള അധികാരം കേന്ദ്ര സർക്കാരിൽ മാത്രം നിക്ഷിപ്തമാണെന്നും സംസ്ഥാനങ്ങൾ ഒരു തരത്തിലും അതിൽ ഇടപെടേണ്ടതില്ലെന്നും വ്യക്തമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ദേശീയ മാദ്ധ്യമ ഏജൻസി ആയ എ എൻ ഐ ക്ക് നൽകിയ അഭിമുഖത്തിൽ ആണ് അമിത് ഷാ സംസ്ഥാനങ്ങൾക്കെതിരെ തുറന്നടിച്ചത്.
“ഇത് നടപ്പിലാക്കുന്നത് നിരസിക്കാൻ നിങ്ങൾക്ക് അവകാശമുണ്ടെന്നാണോ നിങ്ങൾ കരുതുന്നത് ? അവർക്ക് അവകാശമില്ലെന്ന് അവർക്ക് തന്നെ അറിയാം. നമ്മുടെ ഭരണഘടനയിൽ, പൗരത്വവുമായി ബന്ധപ്പെട്ട നിയമങ്ങൾ നിർമ്മിക്കാനുള്ള അവകാശം പാർലമെൻ്റിന് മാത്രമാണ് നൽകിയിരിക്കുന്നത്. ഇത് കേന്ദ്ര വിഷയമാണ്, സംസ്ഥാന വിഷയമല്ല, പൗരത്വവുമായി ബന്ധപ്പെട്ട നിയമവും അത് നടപ്പാക്കലും, കേന്ദ്രത്തിന്റെ മാത്രം അധികാരമാണ് ”അമിത് ഷാ പറഞ്ഞു.
Discussion about this post