കോഴിക്കോട്: താമരശ്ശേരിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ. പുതുപ്പാടി സ്വദേശി ബാബു (47) ആണ് അറസ്റ്റിലായത്. ആറ് വയസ്സുള്ള കുട്ടിയെ പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.
പെൺകുട്ടിയെ വീട്ടിൽ എത്തിച്ചാണ് പ്രതി പീഡിപ്പിച്ചത്. ഇത് പെൺകുട്ടി വീട്ടിൽ പറയുകയായിരുന്നു. ഇതേ തുടർന്ന് കഴിഞ്ഞ ദിവസം വീട്ടുകാർ പരാതി നൽകി. ഇതിലാണ് അറസ്റ്റ്. രാത്രി വീട്ടിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. തുടർന്ന് സ്റ്റേഷനിൽ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും.











