പണ്ടുകാലത്തുള്ളവർ ദാഹം മാറ്റാൻ ഏറ്റവും കൂടുതൽ കുടിക്കുന്ന പാനീയങ്ങളാണ് കരിക്കിൻ വെള്ളവും സംഭാരവുമെല്ലാം. കരിക്കിൻ വെള്ളവും സംഭാരവുമെല്ലാം കുടിക്കുന്നത് ദാഹം മാറ്റുമെന്ന് മാത്രമല്ല, ഒരുപാട് ആരോഗ്യഗുണങ്ങളും പ്രധാനം ചെയ്യുന്നു.
ധാരാളം ഗുണങ്ങൾ ഉള്ള പാനീയമാണ് കരിക്കിൻ വെള്ളം. കരിക്കിൻ വെള്ളം കുടിക്കുന്നത് വഴി നമ്മുടെ ശരീരത്തിലെ കൊളസ്‌ട്രോളിന്റെയും ട്രൈഗ്ലിസറൈഡുകളുടെയും അളവ് കുറയ്ക്കുന്നത് വഴി ഹൃദ്‌രോഗ സാധ്യതയും കുറയ്ക്കുന്നു. കരിക്കിൽ വെള്ളത്തിൽ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം നമ്മുടെ രക്തസമ്മർദ്ധത്തെ കുറയ്ക്കുന്നു.
കരിക്കിൻ വെള്ളത്തിലെ പൊട്ടാസ്യവും ബയോ ആക്ടീവ് എൻസൈമുകളും ശരീരത്തിലെ ഉപാപചയ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നു. കരിക്കിൻ വെള്ളത്തിൽ ധാരാളം മെഗ്നീഷ്യം അടങ്ങിയതിനാൽ ഷുഗർ നിയന്ത്രിക്കുന്നു. ആന്റി ഓക്‌സിഡന്റുകളുടെയും വിറ്റമിനുകളുടെയും മിനറലുകളുടെയും കലവറയായ ഗർഭിണികൾക്ക് കുടിക്കാവുന്ന ഉത്തമമായ ഒരു പാനീയമാണ്.
ക്ഷീണമകറ്റാനും ദാഹം മാറ്റാനും പ്രതിരോധ ശേഷി മെച്ചപ്പെടുത്താനും കരിക്കിൻ വെള്ളം ഉത്തമമാണ്. കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയാനും കരിക്കിൻ വെള്ളം സഹായിക്കുന്നു.












