ന്യൂഡൽഹി; പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ആശുപത്രി വിട്ടു. നെറ്റിയിൽ ആഴത്തിൽ മുറിവേറ്റ മമതയ്ക്ക് മുറിവിൽ തുന്നലിട്ടിട്ടുണ്ട്. ചികിത്സക്ക് ശേഷം മമത ആശുപത്രി വിട്ടു.
ഔദ്യോഗികവസതിയിൽ വച്ചുള്ള അപകടത്തിലാണ് മമതയ്ക്ക് പരിക്കേറ്റതെന്നാണ് വിവരം. രക്തസമ്മർദ്ദം താഴ്ന്നതിനെ തുടർന്ന് വീണാണ് മമത ബാനർജിക്ക് പരിക്കേറ്റത്. വസതിയിലെത്തി നാളെ ഡോക്ടർമാർ ആരോഗ്യസ്ഥിതി വിലയിരുത്തും.
ഡോക്ടർമാർ വിശ്രമം നിർദ്ദേശിച്ചിരിക്കുകയാണ്. തലക്ക് ഗുരുതരമായി പരിക്കേറ്റ മമത ബാനർജിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും പ്രാർഥിക്കണമെന്നും തൃണമൂൽ കോൺഗ്രസ് എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ അറിയിച്ചതോടെയാണ് വിവരം പുറത്ത് വന്നത്.
സംഭവത്തിൽ അണികൾക്കിടയിൽ തന്നെ സർവ്വത്ര ആശയക്കുഴപ്പം ഉണ്ടായിരിക്കുകയാണ്. മമതയുടെ ആരോഗ്യനില സംബന്ധിച്ച് വിശദീകരണ കുറിപ്പ് പുറത്തിറക്കുമെന്നാണ് വിവരം.
Discussion about this post