ന്യൂഡൽഹി: 2024 ലോക്സഭ തിരഞ്ഞെടുപ്പ് പ്രഖ്യാപനം നാളെ വൈകീട്ട് മൂന്ന് മണിക്ക്. ഇതിനുപുറമെ ആന്ധ്രാ പ്രദേശ്, അരുണാചൽ പ്രദേശ് എന്നീ സംസ്ഥാന നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പ് തീയതികളും കമ്മീഷൻ അറിയിക്കുമെന്നാണ് വിവരം. പുതിയതായി തിരഞ്ഞെടുക്കപ്പെട്ട തിരഞ്ഞെടുപ്പ് കമ്മിഷണർമാരായ ഗ്യാനേഷ് കുമാറും സുഖ്ബീർ സിങ് സന്ധുവും കൂടി പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. ഇന്ന് രാവിലെയാണ് ഇരുവരും ചുമതലയേറ്റത്
എല്ലാ സംസ്ഥാനങ്ങളിലേയും തിരഞ്ഞെടുപ്പ് തയാറെടുപ്പുകളേക്കുറിച്ചുള്ള ദേശീയ സർവെ കഴിഞ്ഞ ദിവസം കമ്മീഷൻ പൂർത്തിയാക്കിയിരുന്നു. ജമ്മു കശ്മീരിലെ പരിശോധനയോടുകൂടിയാണ് ഈ വാരം സർവെ പൂർത്തിയായത്.
Discussion about this post