അമരാവതി: ബിആർഎസ് നേതാവും മുൻ തെലങ്കാന മുഖ്യമന്ത്രിയുമായ ചന്ദ്രശേഖർ റാവുവിന്റെ മകൾ കെ. കവിതയുടെ വസതിയിൽ ഇഡി പരിശോധന. ഡൽഹി മദ്യ നയ അഴിമതിയുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കള്ളപ്പണ കേസിലാണ് ഇഡിയുടെ നടപടി. ആംആദ്മിയുടെ ബെനാമി ഇടപാടുകളിൽ കവിതയ്ക്ക് മുഖ്യപങ്ക് ഉണ്ടെന്നാണ് കേന്ദ്ര ഏജൻസികളുടെ കണ്ടെത്തൽ.
ഉച്ചോയടെയായിരുന്നു സംഘം സർച്ച് വാറന്റുമായി കവിതയുടെ വീട്ടിൽ എത്തിയത്. 13 പേരായിരുന്നു സംഘത്തിൽ ഉണ്ടായിരുന്നത്. ഈ സമയം കവിതയും കുടുംബാംഗങ്ങളും വീട്ടിൽ ഉണ്ടായിരുന്നു. പരിശോധനയ്ക്കിടെ തന്നെ നിർണായക രേഖകൾ ഹാജരാക്കാൻ ഇഡി കവിതയോട് ആവശ്യപ്പെട്ടിരുന്നു. ഇത് കവിത നൽകുകയും ചെയ്തു.
അടുത്തിടെ അഴിമതി കേസിൽ ചോദ്യം ചെയ്യാനായി കവിതയെ സിബിഐ വിളിപ്പിച്ചിരുന്നു. എന്നാൽ രണ്ട് വട്ടം വിളിച്ചപ്പോഴും ചോദ്യം ചെയ്യലിൽ നിന്നും കവിത ഒഴിഞ്ഞു മാറുകയായിരുന്നു. ഇതിന് പിന്നാലെയാണ് വസതിയിൽ ഇഡി എത്തിയത്. കഴിഞ്ഞ വർഷം കേസുമായി ബന്ധപ്പെട്ട് നിരവധി തവണ ഇഡി കവിതയെ ചോദ്യം ചെയ്തിരുന്നു. ഇതിന് പുറമേ മൊബൈൽ ഫോണും വിശദമായി പരിശോധിച്ചിരുന്നു.
Discussion about this post