കൊൽക്കത്ത: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബംഗാളിൽ ശക്തമായ തിരിച്ചടി നേരിട്ട് തൃണമൂൽ കോൺഗ്രസ്. രണ്ട് എംപിമാർ പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നു. എംപിമാരായ ദിബ്യേന്ദു അധികാരി, അർജുൻ സിംഗ് എന്നിവരാണ് ബിജെപി അംഗത്വം സ്വീകരിച്ചത്.
തൃണമൂൽ നേതൃത്വത്തിന്റെ അവഗണനയിലും അക്രമ രാഷ്ട്രീയത്തിലും മനംമടുത്താണ് ഇരുവരും പാർട്ടിവിട്ടത് എന്നാണ് സൂചന. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സീറ്റുമായി ബന്ധപ്പെട്ടുണ്ടായ അസ്വാരസ്യങ്ങളും പാർട്ടിവിടാൻ കാരണമായി എന്നും റിപ്പോർട്ടുകളുണ്ട്. അടുത്തിടെ തൃണമൂൽ എംഎൽഎ തപസ് റോയ് ബിജെപിയിൽ ചേർന്നിരുന്നു. ഇതിന് പിന്നാലെയാണ് രണ്ട് എംപിമാർ കൂടി പാർട്ടി വിടുന്നത്.
തംലുക് ലോക്‌സഭാ മണ്ഡലത്തിൽ നിന്നുള്ള നേതാവാണ് ദിബ്യേന്ദു അധികാരി. സുവേന്ദു അധികാരിയുടെ ഇളയ സഹോദരൻ കൂടിയാണ് അദ്ദേഹം. ഇക്കുറിയും തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവസരം നൽകണമെന്ന് ആദ്ദേഹം പാർട്ടിയോട് ആവശ്യപ്പെട്ടതും, ഇത് നേതൃത്വം നിരസിച്ചതും വലിയ വാത്തയായിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം പാർട്ടി വിട്ടത്. ടിഎംസിയിൽ തന്നെ തുടരുമെന്നായിരുന്നു അദ്ദേഹം നേരത്തെ പറഞ്ഞിരുന്നത്. എന്നാൽ പിന്നീട് ഈ തീരുമാനം മാറ്റുകയായിരുന്നു. ബറാക്പൂരിൽ നിന്നുള്ള എംപിയാണ് അർജുൻ സിംഗ്.
Discussion about this post