ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോയ്ക്ക് അനുമതി നിഷേധിച്ച സ്റ്റാലിൻ സർക്കാരിന് ശക്തമായ തിരിച്ചടി നൽകി മദ്രാസ് ഹൈക്കോടതി. റോഡ് നടത്താൻ കോടതി അനുമതി നൽകി. കോയമ്പത്തൂരിലാണ് പ്രധാനമന്ത്രിയുടെ റോഡ്‌ഷോ.
ബിജെപിയുടെ ഹർജിയിലാണ് കോടതിയുടെ അനുകൂല ഉത്തരവ്. അനുതി നിഷേധിച്ചതിന് പിന്നാലെ ബിജെപി കോയമ്പത്തൂർ ജില്ലാ അദ്ധ്യക്ഷൻ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ജസ്റ്റിസ് ആനന്ദ് വെങ്കിടേഷാണ് ഹർജി അടിയന്തിരമായി പരിഗണിച്ചത്. തുടർന്ന് റോഡ് ഷോ നടത്താൻ അനുമതി നൽകി ഉത്തരവിടുകയായിരുന്നു.
ഈ മാസം 18 നാണ് പ്രധാനമന്ത്രി കോയമ്പത്തൂരിൽ എത്തുന്നത്. പ്രധാനമന്ത്രിയുടെ കോയമ്പത്തൂർ സന്ദർശനത്തിന്റെ മുഖ്യ ആകർഷണം ആണ് റോഡ് ഷോ. എന്നാൽ സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി പരിപാടിയ്ക്ക് തമിഴ്‌നാട് പോലീസ് അനുമതി നിഷേധിക്കുകയായിരുന്നു.
ബിജെപിയുടെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായിട്ടാണ് കോയമ്പത്തൂരിൽ റോഡ്‌ഷോ. കോയമ്പത്തൂർ നഗരത്തിന്റെ നാല് കിലോമീറ്റർ പരിസരത്താണ് റോഡ് ഷോ നടത്താൻ തീരുമാനിച്ചത്.
Discussion about this post