പാലക്കാട്: എക്‌സൈസ് കസ്റ്റഡിയിൽ മരിച്ച ലഹരി മരുന്ന് കേസ് പ്രതിയുടേത് ആത്മഹത്യയെന്ന് സ്ഥിരീകരണം. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലാണ് ഇക്കാര്യം ഉള്ളത്. ഇടുക്കി സ്വദേശി ഷോജോ ജോണാണ് മരിച്ചത്.
കഴിഞ്ഞ ദിവസം ആയിരുന്നു ലോക്കപ്പിനുള്ളിൽ ഇയാളെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ഇതിന് പിന്നാലെ ആത്മഹത്യയല്ലെന്നും സംഭവത്തിൽ ദുരൂഹതയുണ്ടെന്നും ആരോപിച്ച് കുടുംബം രംഗത്ത് വന്നിരുന്നു. ഇതേ തുടർന്ന് വിവാദങ്ങളും ഉണ്ടായി. ഇതിന് പിന്നാലെയാണ് ഷോജോയുടേത് തൂങ്ങിമരണമാണെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നത്.
ഹാഷിഷ് ഓയിൽ കടത്തിയ സംഭവത്തിലാണ് ഷോജോയെ അറസ്റ്റ്‌ചെയ്തത്. തുടർനടപടികൾ പൂർത്തിയാക്കിയ ശേഷം ഷോജോയെ പിന്നീട് ലോക്കപ്പിലേക്ക് മാറ്റുകയായിരുന്നു. രാവിലെ എക്‌സൈസ് ഉദ്യോഗസ്ഥർ നോക്കിയപ്പോഴാണ് മുണ്ടിൽ തൂങ്ങിമരിച്ച നിലയിൽ ഷോജോയെ കണ്ടത്. സംഭവത്തിൽ നിലവിൽ ക്രൈംബ്രാഞ്ചാണ് അന്വേഷണം നടത്തുന്നത്.













Discussion about this post