ന്യൂഡൽഹി: രാഷ്ട്രപതി ദ്രൗപതി മുർമുവുമായി കൂടിക്കാഴ്ച നടത്തി സന്ദേശ്ഖാലിയിൽ നിന്നുള്ള സ്ത്രീകൾ . സന്ദേശ്ഖാലിയിലെ സ്ത്രീകളുടെ സുരക്ഷയ്ക്കായി പ്രദേശത്ത് കേന്ദ്ര സുരക്ഷാ സേനാംഗങ്ങളെ വിന്യസിക്കണമെന്ന് അവർ ആവശ്യപ്പെടുകയും ചെയ്തു. ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാമെന്ന് സ്ത്രീകൾക്ക് രാഷ്ട്രപതി ഉറപ്പ് നൽകി .
‘ഞങ്ങളുടെ ജീവന് ഭീക്ഷണിയുണ്ട് . ഞങ്ങൾ സന്ദേശ്ഖാലിയിൽ തിരിച്ചെത്തിയാൽ എന്ത് സംഭവിക്കുമെന്ന് അറിയില്ല. പുറത്ത് പറഞ്ഞാൽ ഗുരുതര പ്രത്യാഘാതം നേരിടേണ്ടിവരുമെന്നാണ് തൃണമൂൽ പ്രവർത്തകരുടെ ഭീഷണി. സന്ദേശ്ഖാലിയിലെ സ്ത്രീകളുടെ അവസ്ഥ വളരെ പരിതാപകരമാണ്’- സ്ത്രീ പറഞ്ഞു.
സ്ത്രീകൾക്കൊപ്പം ആർഎസ്എസുകാരും രാഷ്ട്രപതിയെ കാണാൻ എത്തിയിരുന്നു. ദരിദ്രരുടെ ഭൂമി തട്ടിയെടുത്ത് അത് മത്സ്യകൃഷിക്ക് ഉപയോഗിക്കുന്നതാണ് ഷെയ്ഖ് ഷാജഹാന്റെ പ്രവർത്തനരീതി എന്ന് പട്ടികജാതി-പട്ടികവർഗ സപ്പോർട്ട് ആൻഡ് റിസർച്ച് ഫോർ എൻജിഒ സെന്റർ മേധാവി കൂടിയായ ബിശ്വാസ് പറഞ്ഞു.
പശ്ചിമ ബംഗാളിലെ നോർത്ത് 24-പർഗാനാസ് ജില്ലയിലെ സന്ദേശ്ഖാലി പ്രദേശത്തെ തൃണമൂൽ നേതാവായ ഷാജഹാൻ ഷെയ്ഖിനും അദ്ദേഹത്തിന്റെ അനുയായികൾക്കുമെതിരെ ‘ഭൂമി തട്ടിയെടുക്കുകയും ലൈംഗികാതിക്രമം ചെയ്തുവെന്ന് ആരോപിച്ച് പ്രദേശത്തെ ധാരാളം സ്ത്രീകൾ ആഴ്ചകളായി പ്രക്ഷോപത്തിലാണ്. ഒളിവിലായിരുന്ന മുഖ്യ പ്രതി ഷാജഹാൻ ഷെയ്ഖിനെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
Discussion about this post