എറണാകുളം : ക്ഷേത്ര ആചാരങ്ങളുടെ ഭാഗമായ വെടിക്കെട്ട് നിരോധിക്കാൻ ആവില്ലെന്ന് ഹൈക്കോടതി. തൃശ്ശൂരിലെ ആറാട്ടുപുഴ പൂരം, പാലക്കാട് കാവശ്ശേരി പൂരം എന്നിവയുടെ ഭാഗമായുള്ള വെടിക്കെട്ടിന് എഡിഎം അനുമതി നിഷേധിച്ചത് ചോദ്യം ചെയ്തു നൽകിയ ഹർജിയിലാണ് ഹൈക്കോടതി തീരുമാനം വ്യക്തമാക്കിയത്. ഇടയ്ക്ക് ചില അപകടങ്ങൾ ഉണ്ടായെന്നു കരുതി വെടിക്കെട്ട് തന്നെ നിരോധിക്കുന്നത് റോഡപകടങ്ങൾ ഉണ്ടായാൽ ഗതാഗതം തന്നെ നിരോധിക്കുന്നതിന് തുല്യമാവും എന്നും കോടതി വ്യക്തമാക്കി.
ജസ്റ്റിസ് പി.വി ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുള്ള ഹൈക്കോടതി ബെഞ്ച് ആണ് ഇത്തരത്തിൽ ഒരു നിരീക്ഷണം നടത്തിയത്. അപകടങ്ങൾ ഉണ്ടാകുന്നതിന് കാരണം സർക്കാർ ആവശ്യത്തിനു മുൻകരുതൽ എടുക്കാത്തതിനാലാണ് എന്നും കോടതി അഭിപ്രായപ്പെട്ടു. ആറാട്ടുപുഴ ക്ഷേത്രത്തിൽ ആചാരത്തിന്റെ ഭാഗമായി കാലങ്ങളായി നടക്കുന്നതാണ് വെടിക്കെട്ട്. അത് തടയാൻ ആകില്ല എന്നും കോടതി വ്യക്തമാക്കി.
Discussion about this post