തൃശൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള തീയതികൾ പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതികരണവുമായി തൃശൂർ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപി. തൃശൂർ തരുമെന്ന് തന്നെയാണ് ഉറച്ച വിശ്വാസം. ഒരുക്കങ്ങൾ നേരത്തെ നിശ്ചയിച്ച പ്രകാരം തന്നെ നടക്കുന്നു. പ്രവർത്തിക്കാനായി കുറച്ചധികം ദിവസങ്ങൾ ലഭിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.
ആവശ്യത്തിലധികം സമയമുണ്ട്. കൂടുതൽ ദിവസമുള്ളതുകൊണ്ട് എല്ലാവരിലേക്കും എത്താനാകും. കൂടുതൽ സമ്പർക്കമാണ് ലക്ഷ്യമിടുന്നത്. കേരളത്തിൽ മാറ്റമുണ്ടാകും. യുവാക്കളുടെ പ്രതികരണം കൂടുതൽ പ്രതീക്ഷ നൽകുന്നുണ്ട്. അഞ്ച് കൊല്ലം ഇവിടെ പണിയെടുത്തതിന്റെ ഫലമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ന് മൂന്ന് മണിയോടെയാണ് ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള തീയതികൾ തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചത്. രാജ്യത്താകെ ഏഴ് ഘട്ടമായി ആണ് തിരഞ്ഞെടുപ്പ് നടക്കുക. ഏപ്രിൽ 19നാണ് ആദ്യഘട്ടം. ജൂൺ 4ന് വോട്ടെണ്ണൽ നടക്കും.












