തിരുവനന്തപുരം : ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ എതിർപ്പുമായി മുസ്ലിം ലീഗ്. വെള്ളിയാഴ്ച ദിവസം വോട്ടെടുപ്പ് പ്രഖ്യാപിച്ചത് വിശ്വാസികൾക്ക് അസൗകര്യം ഉണ്ടാക്കും എന്നാണ് മുസ്ലിം ലീഗിന്റെ വിശദീകരണം. തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർക്കും പോളിംഗ് ഏജന്റ്മാർക്കും വെള്ളിയാഴ്ച ദിവസം വോട്ടെടുപ്പ് വന്നാൽ അസൗകര്യം ഉണ്ടാകുമെന്ന് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി എം എ സലാം വ്യക്തമാക്കി.
വെള്ളിയാഴ്ച ദിവസം ഇസ്ലാം മതവിശ്വാസികൾ പള്ളിയിൽ ഒത്തുചേരുന്ന ജുമാ ദിവസമാണ്. ഈ ദിവസം വോട്ടെടുപ്പ് നടത്തുന്നത് പ്രയാസം ഉണ്ടാക്കുന്നതാണ്. കേരളത്തിലും തമിഴ്നാട്ടിലും ആണ് വെള്ളിയാഴ്ച വോട്ടെടുപ്പ് നടക്കുന്നത്. വെള്ളിയാഴ്ച ദിവസത്തെ വോട്ടെടുപ്പിനെ കുറിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ പുനർവിചിന്തനം നടത്താൻ തയ്യാറാകണമെന്നും പി എം എ സലാം ആവശ്യപ്പെട്ടു.
ശനിയാഴ്ച വൈകിട്ട് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാറാണ് തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചത്. 7 ഘട്ടങ്ങളിലായിട്ട് ആയിരിക്കും തിരഞ്ഞെടുപ്പ് നടക്കുക. ആദ്യഘട്ടം ഏപ്രിൽ 19നാണ് നടക്കുന്നത്. കേരളത്തിലും തമിഴ്നാട്ടിലും രണ്ടാംഘട്ടത്തിൽ ആയിരിക്കും വോട്ടെടുപ്പ് നടക്കുക. ഏപ്രിൽ 26നാണ് കേരളത്തിൽ വോട്ടെടുപ്പ് തീയതി. ജൂൺ നാലിനാണ് വോട്ടെണ്ണൽ നടക്കുക.
Discussion about this post