ഫെബ്രുവരി മാസത്തിൽ ഏറ്റവും കൂടുതൽ ജനപ്രീതി നേടിയ മലയാള നായികമാരുടെ ലിസ്റ്റ് പുറത്തു വിട്ടിരിക്കുകയാണ് ഓർമാക്‌സ് മീഡിയ.
അടുത്തിടെ പുതിയ ചിത്രങ്ങൾ ഒന്നും ഇറങ്ങിയിട്ടില്ലെങ്കിലും മലയാളികളുടെ പ്രിയതാരമായി എന്നും നിലനിൽക്കുന്ന മഞ്ജു വാര്യരാണ് ഫെബ്രുവരി മാസത്തിലും ഒന്നാമത്.
ഇതുവരെ മഞ്ജു വാര്യരെ മറികടക്കാൻ മറ്റൊരു താരത്തിനും കഴിഞ്ഞിട്ടില്ല. സിനിമയിൽ ഇപ്പോൾ സജീവമല്ലെങ്കിലും ജനപ്രീതിയിൽ രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുന്നത് മലയാളികളുടെ എക്കാലത്തെയും പ്രിയ താരമായ ശോഭനയാണ്.
മൂന്നാം സ്ഥാനം ഐശ്വര്യ ലക്ഷ്മിക്കാണ്. മലയാളത്തിലും തമിഴിലും ശ്രദ്ദേധയമായ വേഷങ്ങൾ ചെയ്തിട്ടുള്ള ഐശ്വര്യ കമൽഹാസൻ നായകനായ തഗ് ലൈഫ് എന്ന സിനിമയിൽ നിർണായക വേഷത്തിലെത്തുന്നുണ്ട്. അടുത്തിടെ നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ യുവതാരം അനശ്വര രാജനാണ് പട്ടികയിൽ നാലാം സ്ഥാനത്ത്. മോഹൻലാൽ നായകനായ നേരിലുംജയറാം ചിത്രമായ ഓസ്‌ലറിലുമൊക്കെ മികച്ച കഥാപാത്രങ്ങൾ കിട്ടിയത് തന്നെയാണ് ഫെബ്രുവരിയിലെ താരങ്ങളുടെ പട്ടികയിൽ അനശ്വരയെ നാലാമതെത്തിച്ചത്.
ഓർമാക്‌സ് മീഡിയയുടെ ജനപ്രീതി നേടിയ താരങ്ങളുടെ പട്ടികയിൽ അഞ്ചാമത് കല്യാണി പ്രിയദർശനാണ്. കല്യണി നായികയാകുന്ന വർഷങ്ങൾക്ക് ശേഷമാണ് താരത്തിന്റെ റിലീസിനൊരുങ്ങുന്ന ചിത്രം.
Discussion about this post