രാജ്യം മറ്റൊരു പൊതുതിരഞ്ഞെടുപ്പിന് കൂടി സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. തിയതികൾ പ്രഖ്യാപിച്ചതോടെ രാജ്യം തിരഞ്ഞെടുപ്പിന്റെ ഗൗരവത്തിലേക്ക് കടന്നു. കേരളത്തിൽ ഇക്കുറി അൽപ്പം വൈകിയാണ് തിരഞ്ഞെടുപ്പ്. അടുത്ത മാസം 26 നാണ് കേരളത്തിൽ തിരഞ്ഞെടുപ്പ് നടക്കുക.
തിരഞ്ഞെടുപ്പ് അടുത്തതോടെ എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും സ്ഥാനാർത്ഥികളും അണികളുമെല്ലാം പ്രചാരണത്തിന്റെ തിരക്കിലാണ്. ഈ വേളയിൽ ചില കാര്യങ്ങൾ നമുക്കും ശ്രദ്ധിക്കാനുണ്ട്. വോട്ടർ പട്ടികയിൽ പേരുണ്ടോയെന്ന് പരിശോധിക്കലാണ് ഇതിൽ പ്രധാനം. ഇത് എങ്ങനെ ചെയ്യാമെന്ന് നമുക്ക് നോക്കാം.
അന്തിമ വോട്ടർ പട്ടികയിൽ പേരുള്ളവർക്ക് മാത്രമാണ് സമ്മതിദായവാകാശം രേഖപ്പെടുത്താൻ അർഹതയുള്ളത്. അന്തിമ പട്ടികയിൽ നമ്മുടെ പേര് ഉണ്ടോയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ വെബ് സൈറ്റ് (www.ceo.kerala.gov.in) മുഖേന ഓൺലൈനായി തന്നെ പരിശോധിക്കാവുന്നതാണ്. വോട്ടർ ഐഡി കാർഡ ഉള്ളവർക്ക് (https://voters.eci.gov.in/) എന്ന വെബ്‌സൈറ്റിൽ കയറി പരിശോധിക്കാം. ഇപിഐസി നമ്പർ, മൊബൈൽ നമ്പർ എന്നിവ ഉപയോഗപ്പെടുത്തിയാണ് ഇവിടെ പേര് ഉണ്ടോയെന്ന് പരിശോധിക്കേണ്ടത്.
ഓൺലൈൻ വഴി വോട്ടർ പട്ടിക പരിശോധിക്കാൻ പ്രയാസം നേരിടുന്നവർക്ക് അല്ലാതെയും ഇത് ചെയ്യാം. തദ്ദേശ ഭരണ സ്ഥാപനങ്ങൾ, താലൂക്ക്, വില്ലേജ്, ബൂത്ത് ലെവൽ ഓഫിസർമാർ എന്നിവരുടെ സഹായം ഇതിനായി തേടാം.
അംഗീകൃത രാഷ്ട്രീയ പാർട്ടികൾക്കും അന്തിമ വോട്ടർ പട്ടിക സൗജന്യമായി ലഭിക്കുന്നതാണ്. അതിനാൽ ഇവരെയും ബന്ധപ്പെടാം.
Discussion about this post