കൊൽക്കത്ത: ക്രമസമാധന പ്രശ്‌നങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ പശ്ചിമ ബംഗാളിലെ മൂന്ന് ലോക്സഭാ മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പിനായി 25,000 കേന്ദ്ര സേനാംഗങ്ങളെ വിന്യസിക്കും.കൂച്ച് ബെഹാർ, അലിപുർദുവാർ, ജൽപായ്ഗുരി ലോക്സഭാ മണ്ഡലങ്ങളിലാണ് ആദ്യഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുക.
ഏപ്രിൽ 19 നാണ് ആദ്യഘട്ട തിരഞ്ഞെടുപ്പ്.
ആദ്യഘട്ട തിരഞ്ഞെടുപ്പിൽ 250 കമ്പനി കേന്ദ്ര സേനയെ വിന്യസിക്കും. ഓരോ ജില്ലകളിലും ഒരു കൺട്രോൾ റൂം ഉണ്ടായിരിക്കും. മുതിർന്ന ഉദ്യോഗസ്ഥർ അവയുടെ ചുമതല വഹിക്കും എന്ന് ഉദ്യാഗസ്ഥർ പറഞ്ഞു. തിരഞ്ഞെടുപ്പിൽ ഒരു തരത്തിലുള്ള പ്രയാസങ്ങളും വരാതിരിക്കാനും ,ക്രമസമാധന പ്രശ്‌നങ്ങൾ ഉണ്ടാകാനും 25,000 സേനയെ വിന്യസിക്കുന്നത് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാനത്ത് സ്വതന്ത്രവും നീതിയുക്തവും സമാധാനപരവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കാൻ എല്ലാ നടപടികളും സ്വീകരിച്ചുവരികയാണെന്ന് ചീഫ് ഇലക്ടറൽ ഓഫീസർ അരിസ് അഫ്താബ് പറഞ്ഞു. അടുത്ത മാസമാണ് ലോക്സഭാ തിരഞ്ഞെടുപ്പിന് തുടക്കം കുറിക്കുന്നത്. ഇത്തവണ ഏഴ് ഘട്ടങ്ങളിലാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്. ആദ്യ ഘട്ടം അടുത്ത മാസം 19 നാണ് നടക്കുക. ഏപ്രിൽ 26 നാണ് രണ്ടാം ഘട്ടം. ഇതിലാണ്് കേരളം ഉൾപ്പെട്ടിരിക്കുന്നത്. മെയ് ഏഴിനാണ് മൂന്നാംഘട്ട തിരഞ്ഞെടുപ്പ് . മെയ് 13 ന് നാലാം ഘട്ടം നടക്കും. മെയ് 20 ന് അഞ്ചാം ഘട്ടം, 25 ന് ആറാംഘട്ടം, ജൂൺ ഒന്നിന് ഏഴാംഘട്ടം എന്നിങ്ങനെയാണ് തിരഞ്ഞെടുപ്പ് തീയതികൾ. ജൂൺ നാലിനാണ് വോട്ടെണ്ണൽ.
Discussion about this post