ന്യൂഡൽഹി: അറബിക്കടലിൽ കടൽക്കൊള്ളക്കാർക്കെതിരെയുള്ള ഓപ്പറേഷനിൽ ഏഴ് ബൾഗേറിയൻ പൗരന്മാരെ രക്ഷിച്ചതിന് ഇന്ത്യൻ നാവികസേനയ്ക്ക് നന്ദി അറിയിച്ച ബൾഗേറിയൻ വിദേശകാര്യ മന്ത്രി മരിയ ഗബ്രിയേലിനോട് സുഹൃത് ബന്ധത്തിന്റെ പ്രാധാന്യം വ്യക്തമാക്കി ഇന്ത്യൻ വിദേശ കാര്യ മന്ത്രി എസ് ജയശങ്കർ.
ആപത്തിൽ സഹായിക്കാനല്ലെങ്കിൽ പിന്നെ എന്തിനാണ് സുഹൃത്തുക്കൾ എന്നർത്ഥം വരുന്ന ട്വീറ്റ് ചെയ്താണ് ഇന്ത്യ സൗഹൃദങ്ങൾക്ക് നൽകുന്ന പ്രാധാന്യം ജയശങ്കർ വ്യക്തമാക്കിയത്. “ഈ കാര്യത്തിന്(ആപത്തിൽ സഹായിക്കാൻ ) ആണ് യഥാർത്ഥത്തിൽ സുഹൃത്തുക്കളുടെ ആവശ്യം ” എന്നാണ് അദ്ദേഹം സമൂഹ മാദ്ധ്യമമായ എക്‌സിൽ മരിയ ഗബ്രിയേലിന്റെ പോസ്റ്റ് ചേർത്ത് കൊണ്ട് പ്രതികരിച്ചത്.
അറബിക്കടലിൽ തട്ടിക്കൊണ്ടുപോയ ഒരു വ്യാപാര കപ്പലിൻ്റെയും ഏഴ് ബൾഗേറിയൻ പൗരന്മാരുൾപ്പെടെ 17 ജീവനക്കാരുടെയും നിയന്ത്രണം തിരിച്ചുപിടിക്കാനുള്ള രക്ഷാപ്രവർത്തനം വിജയകരമായി നടത്തിയതിന് ബൾഗേറിയൻ വിദേശകാര്യ മന്ത്രി മരിയ ഗബ്രിയേൽ ഞായറാഴ്ചയാണ് ഇന്ത്യൻ നാവികസേനയോട് നന്ദി അറിയിച്ചത് .
ക്രൂവിൻ്റെ ജീവൻ സംരക്ഷിക്കുന്നതിനുള്ള പിന്തുണയ്ക്കും സഹകരണത്തിനും അവർ ഇന്ത്യൻ നാവികസേനയ്ക്ക് നന്ദി പറഞ്ഞു.
ഈ പോസ്റ്റിന് പ്രതികരണമായാണ്, പിന്നെന്തിനാണ് സുഹൃത്തുക്കൾ എന്നർത്ഥമുള്ള വാക്കുകൾ എസ് ജയശങ്കർ പോസ്റ്റ് ചെയ്തത്
Discussion about this post