ടെല്‍അവീവ്: രണ്ട് ദിവസത്തെ ഫലസ്തീന് -ഇസ്രയേല്‍ സന്ദര്‍ശനത്തിനായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ഇസ്രയേലിലെത്തി. ടെല്‍അവീവ് വിമാനത്താവളത്തില്‍ ഇസ്രയേല്‍ ഉദ്യോഗസ്ഥര്‍ സുഷമയെ സ്വീകരിച്ചു. തുടര്‍ന്ന് റോഡ് മാര്‍ഗം വെസ്റ്റ് ബാങ്ക് നഗരമായ റാമല്ലയിലേക്ക് തിരിച്ചു.
റാമല്ലയില്‍ ഫലസ്തീന് പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായും വിദേശകാര്യ മന്ത്രി റിയാദ് അല്‍ മാലിക്കിയുമായും വിദേശകാര്യമന്ത്രി കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഗാര്ഡന് ഓഫ് നേഷനിലെ ഗാന്ധി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തുന്ന സുഷമ, അന്തരിച്ച ഫലസ്തീന് നേതാവ് യാസര്‍ അറാഫത്തിന്റെ ഖബറിടം സന്ദര്‍ശിക്കും ഫലസ്തീനില്‍ ഇന്ത്യ നിര്‍മിച്ചു നല്കുന്ന ഇന്ത്യ-ഫലസ്തീന് ഡിജിറ്റല്‍ ലേണിങ് ആന്‍ഡ് ഇന്നവേഷന്‍ സെന്ററിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. റാമല്ലയില്‍ നിന്ന് ടെല്‍അവീവില്‍ മടങ്ങിയെത്തുന്ന സുഷമ, ഇരുരാജ്യങ്ങള്‍ തമ്മിലുള്ള പരസ്പര സഹകരണം സംബന്ധിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി ചര്‍ച്ച നടത്തും.
ഈ വര്‍ഷം ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇന്ത്യ സന്ദര്‍ശിക്കാനിരിക്കെയാണ് സുഷമയുടെ സന്ദര്‍ശനം.
Discussion about this post