ന്യൂഡൽഹി: മഹാരാഷ്ട്ര നവനിർമാൺ സേന (എംഎൻഎസ്) നേതാവ് രാജ് താക്കറെ ബിജെപി സഖ്യത്തിലേക്ക് ചേർന്നേക്കും. ഇന്നലെ രാത്രിയോടെ ഡൽഹിയിലെത്തിയ രാജ് താക്കറെ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ്, ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ ചന്ദ്ര ശേഖർ ഭവൻകുശല എന്നിവരുമായി കൂടിക്കാഴ്ച്ച നടത്തി.
രാജ് താക്കറെയുടെ പാർട്ടി കൂടി ബിജെപി സഖ്യത്തിലെത്തുമ്പോൾ മഹാരാഷ്ട്രയിൽ ഇൻഡി സഖ്യത്തിന് വൻ തിരിച്ചടിയുണ്ടാകുമെന്ന് ഉറപ്പായി. എംഎൻഎസിനു വേണ്ടി സൗത്ത് മുംബൈയിലും ഷിർദ്ദിയിലും രണ്ട് സീറ്റുകൾ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.
ശിവസേന ഉദ്ധവ് വിഭാഗം നേതാവ് ഉദ്ധവ് താക്കറേയുടെ പിതാവ് ബാൽ താക്കറെയുടെ സഹോദരപുത്രനാണ് രാജ് താക്കറെ. ഉദ്ധവ്താക്കറെയെ ബാൽ താക്കറെ പിൻഗാമിയാക്കിയതോടെ ശിവസേന വിട്ട രാജ് താക്കറെ അടുത്ത വർഷം സ്വന്തം പാർട്ടിയുണ്ടാക്കുകയായിരുന്നു.
Discussion about this post