ന്യൂഡൽഹി: യാത്രക്കാരൻ ആത്മഹത്യക്ക് ശ്രമിച്ചതിനെ തുടർന്ന് വിമാനം അടിയന്തരമായി ലാൻഡ് ചെയ്തു. ബാംഗ്‌കോംഗിൽ നിന്നും ലണ്ടനിലേക്കുള്ള യാത്രക്കിടെയാണ് സംഭവം.
ബാങ്കോംഗിൽ നിന്നുള്ള ഇവ എയർ ഫൈ്‌ളറ്റ് BR67 എന്ന വിമവനം ലണ്ടനിലെ ഹിത്രൂ വിമാനത്താവളത്തിൽ ഇറങ്ങുന്നതിനിടെ യാത്രക്കാരൻ വിശ്രമമുറിയിൽ ഉണ്ടെന്ന് കണ്ടെത്തുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് യാത്രക്കാരൻ ആത്മഹത്യക്ക് ശ്രമിച്ച നിലയിൽ കണ്ടെത്തിയത്.
വിമാനത്തിനുള്ളിൽ തന്നെ ഇയാൾക്ക് അടിയന്തര വൈദ്യ സഹായം നൽകി. അടിയന്തരമായി ലാഡിംഗ് നടത്തിയതിന് ശേഷം യാത്രക്കാരനെ ആശുപത്രിയിലേക്ക് മാറ്റി. ആത്മഹത്യാ ശ്രമത്തിനുള്ള കാരണം വ്യക്തമല്ല.
Discussion about this post