തിരുവനന്തപുരം : ഏപ്രിൽ അഞ്ചാം തീയതി തിരുവനന്തപുരം ജില്ലയിൽ പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ. മുൻകൂട്ടി നിശ്ചയിച്ച പ്രകാരമുള്ള പൊതു പരീക്ഷകൾക്ക് അവധി ബാധകമാവില്ല. പോത്തൻകോട് ശ്രീ പണിമൂല ദേവീക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചാണ് ഏപ്രിൽ അഞ്ചിന് തിരുവനന്തപുരം ജില്ലയിൽ അവധി നൽകിയിരിക്കുന്നത്.
തിരുവനന്തപുരം ജില്ലയിലെ 5 പഞ്ചായത്തുകൾക്കാണ് പ്രാദേശിക അവധി ബാധകമാകുന്നത്. പോത്തൻകോട്, അണ്ടൂർക്കോണം, വെമ്പായം, മാണിക്കൽ, മംഗലപുരം ഗ്രാമ പഞ്ചായത്തുകളിൽ ഈ ദിവസം അവധിയായിരിക്കും. ഇതോടൊപ്പം തന്നെ പഴയ കഴക്കൂട്ടം, ശ്രീകാര്യം ഗ്രാമപഞ്ചായത്തുകളുടെ ഭാഗമായിരുന്നതും ഇപ്പോൾ തിരുവനന്തപുരം നഗരസഭയുടെ ഭാഗമായിട്ടുള്ളതുമായ പ്രദേശങ്ങൾക്കും അവധി ബാധകമാണ്.
ഈ പ്രദേശങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അവധി ബാധകമായിരിക്കുമെന്ന് കളക്ടര്‍ അറിയിച്ചു. എന്നാല്‍ മുന്‍നിശ്ചയിച്ച പ്രകാരമുള്ള പൊതുപരീക്ഷകള്‍ക്ക് അവധി ബാധകമായിരിക്കില്ല. രണ്ടു വർഷങ്ങൾ കൂടുമ്പോഴാണ് പോത്തൻകോട് ശ്രീ പണിമൂല ദേവീക്ഷേത്രത്തിലെ മഹാ ഉത്സവ ആഘോഷങ്ങൾ നടക്കാറുള്ളത്.
Discussion about this post