ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയൻറെ മുൻ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന് അനധികൃതമായി നിയമനം നൽകിയതിനെതിരെ കേസിനു പോകാതിരിക്കാൻ റാങ്ക് ലിസ്റ്റിൽ പുറകിൽ പോയവർക്ക് സർക്കാർ മറ്റ് പദവികൾ നൽകിയതായി ആരോപണം. കേസിലെ ഹർജിക്കാരനായ ജോസഫ് സ്കറിയ ആണ് ആരോപണം ഉന്നയിച്ചുകൊണ്ടുള്ള സത്യവാങ്‌മൂലം സുപ്രീം കോടതിയിൽ ഫയൽ ചെയ്തത്.
പട്ടികയിൽ മൂന്നാം റാങ്കുകാരനായിരുന്ന സി. ഗണേശനും നാലാം റാങ്കുകാരനായിരുന്ന പി.പി. പ്രകാശനുമാണ് ഉന്നതപദവികൾ നൽകിയത് എന്നാണ് ആരോപണം. സി ഗണേശന് പരീക്ഷാ കമ്മീഷണറായും, പി പി പ്രകാശനെ പി എസ് സി അംഗമായും ആണ് നിയമിച്ചിരിക്കുന്നത്. ഇവർ കൂടി കേസിനു പോകും എന്ന് സർക്കാരിന് അറിവുണ്ടായിരുന്നുവെന്നും, കേസ് അട്ടിമറിക്കാനാണ് ഇത്തരത്തിലൊരു നടപടിയെന്നും ജോസഫ് സ്കറിയ സുപ്രീം കോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ പറയുന്നു.
കണ്ണൂർ സർവ്വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസറായി പ്രിയ വർഗീസിനെ തിരഞ്ഞെടുത്തതിൽ അനുകൂല വിധി പുറപ്പെടുവിച്ച കേരള ഹൈക്കോടതി യുജിസി ചട്ടങ്ങൾ തെറ്റായി വ്യാഖ്യാനിച്ചിരിക്കാമെന്ന് സുപ്രീം കോടതി കഴിഞ്ഞ മാസം അഭിപ്രായപ്പെട്ടിരുന്നു.
Discussion about this post