Sunday, October 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

എന്റെ കറുപ്പാണ് എന്റെ അഴക്, സത്യഭാമയുടേത് കലാ-സാംസ്‌കാരിക രംഗത്തിന് ശാപമായ വാക്കുകൾ; നിയമനടപടി സ്വീകരിക്കുമെന്ന് ആർഎൽവി രാമകൃഷ്ണൻ

by Brave India Desk
Mar 21, 2024, 10:39 am IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

തൃശൂർ; കലാമണ്ഡലം സത്യഭാമയുടെ ജാതി അധിക്ഷേപത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കലാഭവൻ മണിയുടെ സഹോദരനും നർത്തകനുമായ ഡോ. ആർഎൽവി രാമകൃഷ്ണൻ. എന്റെ കറുപ്പാണ് എന്റെ അഴക്. എന്റെ കുലത്തിന്റെ ചോരയാണ് എന്നെ കലാകാരനാക്കിയത്. നീയൊന്നും എന്റെ ഏഴയലത്ത് വരില്ല..മോളെ’ എന്ന് രാമകൃഷ്ണൻ ഫേസ്ബുക്കിൽ കുറിച്ചു.

കലാമണ്ഡലത്തിൽ മോഹിനിയാട്ടം പഠിക്കുന്ന സമയം മുതൽ നിറത്തിൻറെയും കുലത്തെയും പറ്റിയുള്ള അധിക്ഷേപം നേരിട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കലാമണ്ഡലം സത്യഭാമയുടെ പരാമർശങ്ങൾ ഇന്നത്തെ സമൂഹത്തിന് തെറ്റായ സന്ദേശമാണ് നൽകുന്നത്. കലാ-സാംസ്‌കാരിക രംഗത്തിന് ശാപമാണ് ഇവരുടെ ഈ വാക്കുകൾ എന്നും ഈ പരാമർശത്തിനെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും ആർഎൽവി രാമകൃഷ്ണൻ പറഞ്ഞു.

Stories you may like

പുറമ്പോക്ക് ഭൂമി തരംമാറ്റാൻ 10 ലക്ഷം രൂപ കൈക്കൂലി; എൽഡിഎഫ് കൗൺസിലറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്

 മാതാപിതാക്കൾ മരിച്ച പെൺകുട്ടിയെ ബന്ധുക്കൾ വിറ്റത് കോവളത്തെ സ്പായിൽ! പീഡനത്തിന് ഇരയായി; വ്യാജ ആധാർ കാർഡും കണ്ടെത്തി, രണ്ട് പേർ അറസ്റ്റിൽ

കലാമണ്ഡലത്തിൽ പഠിക്കുന്ന സമയത്ത് ഇവരുമായുള്ള പ്രശ്‌നങ്ങൾ മൂലം തനിക്ക് ഒരു കേസ് കൊടുക്കേണ്ടി വന്നിട്ടുണ്ട്. ഇപ്പോൾ ഒരു കാര്യവുമില്ലാതെയാണ് തന്റെ പേര് പറയാതെ ചാലക്കുടിക്കാരൻ എന്ന് പറഞ്ഞ് പരാമർശിച്ചത്. സംഗീത-നാടക അക്കാദമിയുടെ വിഷയം ചൂണ്ടിക്കാട്ടിയും തനിക്കെതിരെ കേസ് കൊടുത്ത വ്യക്തി എന്ന് സൂചിപ്പിച്ചും വ്യക്തമായ പരാമർശങ്ങളോടെ ഇത് അവതരിപ്പിച്ചത്. കാക്കയെപോലെ കറുത്തവൻ, മോഹനിയാട്ടത്തിന് വേണ്ടുന്ന സൗന്ദര്യമില്ലാത്തവൻ എന്നൊക്കെ പറയുമ്പോൾ ഇന്നത്തെ സമൂഹത്തിന് തെറ്റായ സന്ദേശമാണ് നൽകുന്നത്. കലാലോകത്തിന് എന്തുമാത്രം മോശമായ സന്ദേശമാണ് ഇവർ നൽകുന്നത്. ഇപ്പോൾ വീട്ടമ്മമാർ പോലും തങ്ങളുടെ തടസ്സങ്ങൾ മാറ്റിവെച്ചിട്ട് നൃത്തം പഠിക്കാൻ വരുന്ന സാഹചര്യത്തിലാണ് ഈ പരാമർശം നടത്തിയത്. ഇതിനെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകും. കലാ-സാംസ്‌കാരിക രംഗത്തിന് ശാപമാണ് ഇവരുടെ ഈ വാക്കുകൾ എന്നും ആർഎൽവി രാമകൃഷ്ണൻ കൂട്ടിച്ചേർത്തു.

രാമകൃഷ്ണന് കാക്കയുടെ നിറമാണെന്നും മോഹിനിയാട്ടത്തിന് കൊള്ളില്ലെന്നുമായിരുന്നു കലാമണ്ഡലം സത്യഭാമയുടെ പരാമർശം. യൂട്യൂബ് ചാനൽ അഭിമുഖത്തിലായിരുന്നു വിവാദ പരാമർശം. ‘മോഹിനിയായിരിക്കണം എപ്പോഴും മോഹിനിയാട്ടം കളിക്കേണ്ടത്. ഇയാള് കണ്ട് കഴിഞ്ഞാൽ കാക്കയുടെ നിറം. എല്ലാം കൊണ്ടും കാല് ഇങ്ങനെ അകത്തി വെച്ച് കളിക്കുന്ന കലാരൂപമാണ് മോഹിനിയാട്ടം. ഒരു പുരുഷൻ ഇങ്ങനെ കാല് കവച്ചുവെച്ച് മോഹനിയാട്ടം കളിക്കുകയെന്ന് പറഞ്ഞാൽ ഇതുപോലെയൊരു അരോജകത്വം വെറെയില്ല. എൻറെ അഭിപ്രായത്തിൽ ആൺപിള്ളേർക്ക് മോഹിനിയാട്ടം ചേരുകയാണെങ്കിൽ തന്നെ അവർക്ക് അതുപോലെ സൗന്ദര്യം വേണം. ആൺ പിള്ളേരിൽ നല്ല സൗന്ദര്യം ഉള്ളവർ ഇല്ലേ? ഇവനെ കണ്ടാൽ ദൈവം പോലും, പറ്റ തള്ള പോലും സഹിക്കില്ലെന്നായിരുന്നു പരാമർശം. അതേസമയം, പറഞ്ഞതിൽ ഉറച്ച് നൽകുന്നു എന്നായിരുന്നു കലാമണ്ഡലം സത്യഭാമയുടെ പ്രതികരണം. കറുത്ത നിറമുള്ളവർ അതിനനുസരിച്ചുള്ള ജോലി ചെയ്യണമെന്നും കലാമണ്ഡലം സത്യഭാമ പറഞ്ഞു.

Tags: Kalamandalamrlv ramakrishnan
Share6
Tweet
Send
Share

Latest stories from this section

മാസപ്പടി കേസ് സെറ്റിൽ ചെയ്യുന്നുവെന്ന ആക്ഷേപം കേൾക്കുന്നു; സർക്കാരിന്റെ ഭാഗത്തുനിന്ന് കർശന നടപടി വേണമെന്ന് ചാണ്ടി ഉമ്മൻ

മാസപ്പടി കേസ് സെറ്റിൽ ചെയ്യുന്നുവെന്ന ആക്ഷേപം കേൾക്കുന്നു; സർക്കാരിന്റെ ഭാഗത്തുനിന്ന് കർശന നടപടി വേണമെന്ന് ചാണ്ടി ഉമ്മൻ

കിഫ്ബി കടമെടുപ്പ് ധനസ്ഥിതിയെ ബാധിക്കും; ബാലഗോപാലിന്റെ ആശങ്ക തള്ളി മുൻ സർക്കാർ; നിർണായക ഫയലുകൾ പുറത്ത്

കിഫ്ബി കടമെടുപ്പ് ധനസ്ഥിതിയെ ബാധിക്കും; ബാലഗോപാലിന്റെ ആശങ്ക തള്ളി മുൻ സർക്കാർ; നിർണായക ഫയലുകൾ പുറത്ത്

അമ്മയ്ക്കും ഭാര്യയ്ക്കും ഭീഷണി, വഴിനടക്കാൻ അനുവദിക്കില്ലെന്ന് മുന്നറിയിപ്പ്; ബുദ്ധിമുട്ടിന്റെ കാലത്ത് പിന്തുണച്ചത് കെ സുധാകരൻ: മാത്യു കുഴൽനാടൻ

അമ്മയ്ക്കും ഭാര്യയ്ക്കും ഭീഷണി, വഴിനടക്കാൻ അനുവദിക്കില്ലെന്ന് മുന്നറിയിപ്പ്; ബുദ്ധിമുട്ടിന്റെ കാലത്ത് പിന്തുണച്ചത് കെ സുധാകരൻ: മാത്യു കുഴൽനാടൻ

കടന്നുവന്ന കനൽ വഴികൾ ഒരുപക്ഷെ മറ്റുള്ളവർക്ക് മറക്കാനാകുമായിരിക്കും, പക്ഷേ ഞാൻ മറക്കില്ല..; സീറ്റ് വിവാദത്തിനിടെ വൈകാരിക കുറിപ്പുമായി കെ. സുധാകരൻ

ആണുങ്ങളുടെ സർക്കാരാണെങ്കിൽ പിണറായിക്കെതിരേ നടപടി വേണം, ഇവിടെ അങ്ങനെ ഒന്നൂണ്ടെന്ന് തോന്നുന്നില്ല’; കെ. സുധാകരൻ

Latest News

സിഎസ്കെയിലേക്കല്ല, ഹാർദിക് രാജസ്ഥാനിലേക്ക് പോകാൻ സാധ്യത; തുറന്നുപറഞ്ഞ് ആർ. അശ്വിൻ

സിഎസ്കെയിലേക്കല്ല, ഹാർദിക് രാജസ്ഥാനിലേക്ക് പോകാൻ സാധ്യത; തുറന്നുപറഞ്ഞ് ആർ. അശ്വിൻ

കൊടും ചൂട്; മക്കയിൽ മരിച്ച് വീണത്  550 ഹജ്ജ് തീർത്ഥാടകർ; വഴിയരികിൽ കിടക്കുന്ന മൃതദേഹങ്ങളുടെ ചിത്രങ്ങൾ പുറത്ത്

മക്കയിലെ മസ്ജിദിൽ അനാചാരം; രണ്ട് ബംഗ്ലാദേശികളെ മുൻകൂട്ടി അറിയിക്കാതെ വധശിക്ഷയ്ക്ക് വിധേയാക്കി സൗദി, നയതന്ത്ര അമർഷവുമായി ധാക്ക

 ഇന്ത്യയ്ക്ക് നേരെ വീണ്ടും ആണവ ഭീഷണി! ഒരുതുണ്ട് ഭൂമി പോലും വിട്ടുകൊടുക്കില്ല, ശക്തമായി തിരിച്ചടിക്കുമെന്ന് പാക് ജനറൽ സയ്യിദ് ആമിർ റസ

 ഇന്ത്യയ്ക്ക് നേരെ വീണ്ടും ആണവ ഭീഷണി! ഒരുതുണ്ട് ഭൂമി പോലും വിട്ടുകൊടുക്കില്ല, ശക്തമായി തിരിച്ചടിക്കുമെന്ന് പാക് ജനറൽ സയ്യിദ് ആമിർ റസ

സ്പിന്നിനെതിരെ വീണ്ടും പതറി ശുഭ്മാൻ ഗിൽ; ആഭ്യന്തര ക്രിക്കറ്റിലെ മോശം പ്രകടനത്തിന് സമൂഹമാധ്യമങ്ങളിൽ വിമർശനം

സ്പിന്നിനെതിരെ വീണ്ടും പതറി ശുഭ്മാൻ ഗിൽ; ആഭ്യന്തര ക്രിക്കറ്റിലെ മോശം പ്രകടനത്തിന് സമൂഹമാധ്യമങ്ങളിൽ വിമർശനം

മൈതാനത്ത് കോഹ്‌ലിയെ ഓർമ്മിപ്പിച്ച് ഇഷാൻ കിഷൻ; പ്രശംസയുമായി മുഹമ്മദ് കൈഫ്

മൈതാനത്ത് കോഹ്‌ലിയെ ഓർമ്മിപ്പിച്ച് ഇഷാൻ കിഷൻ; പ്രശംസയുമായി മുഹമ്മദ് കൈഫ്

ബഹിരാകാശത്തും പോരാട്ടം! യുക്രെയ്നെ സഹായിക്കുന്ന യുഎസ് ഉപഗ്രഹത്തെ തൊട്ടടുത്തുചെന്ന് ‘വിരട്ടി’ റഷ്യൻ സാറ്റലൈറ്റ്

ബഹിരാകാശത്തും പോരാട്ടം! യുക്രെയ്നെ സഹായിക്കുന്ന യുഎസ് ഉപഗ്രഹത്തെ തൊട്ടടുത്തുചെന്ന് ‘വിരട്ടി’ റഷ്യൻ സാറ്റലൈറ്റ്

ബ്രിട്ടീഷ് എൻഎച്ച്എസിനേക്കാൾ എത്രയോ ഭേദം ഇന്ത്യയുടെ ആരോഗ്യ രംഗം! ലക്നൗവിൽ ചികിത്സ തേടിയെത്തിയ ബ്രിട്ടീഷ് ദമ്പതികളുടെ വാക്കുകൾ വൈറൽ

ബ്രിട്ടീഷ് എൻഎച്ച്എസിനേക്കാൾ എത്രയോ ഭേദം ഇന്ത്യയുടെ ആരോഗ്യ രംഗം! ലക്നൗവിൽ ചികിത്സ തേടിയെത്തിയ ബ്രിട്ടീഷ് ദമ്പതികളുടെ വാക്കുകൾ വൈറൽ

അഭിഷേക് ശർമ്മയുടെ പ്രകടനം നിലവാരത്തിനൊപ്പമെത്തിയില്ല; വിലയിരുത്തലുമായി ആകാശ് ചോപ്ര

അഭിഷേക് ശർമ്മയുടെ പ്രകടനം നിലവാരത്തിനൊപ്പമെത്തിയില്ല; വിലയിരുത്തലുമായി ആകാശ് ചോപ്ര

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies