ന്യൂഡൽഹി: വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ വിസമ്മതിച്ച് ഹിമാചൽ പ്രദേശ് സംസ്ഥാന കോൺഗ്രസ് അദ്ധ്യക്ഷ പ്രതിഭ സിംഗ്. മാണ്ഡിയിൽ നിന്നുള്ള സ്ഥാനാർത്ഥിയായി അവരെ പ്രഖ്യാപിച്ചിരുന്നുവെങ്കിലും തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പ്രതിഭ വിസമ്മതിച്ചു.
ഒന്നും ചെയ്യാത്തപ്പോൾ എങ്ങനെ വോട്ട് ചോദിക്കുമെന്ന് പ്രതിഭ സിംഗ് ചോദിച്ചു. ഇതിന് പിന്നാലെ മാണ്ഡി പാർലമെന്റ് സീറ്റിൽ വിജയിക്കാൻ കഴിയുന്ന ഏക സ്ഥാനാർത്ഥി സംസ്ഥാന പാർട്ടി അധ്യക്ഷ പ്രതിഭാ സിംഗാണെന്ന് കോൺഗ്രസ് പാർട്ടിയുടെ സംസ്ഥാന ഘടകത്തിലെ മുതിർന്ന നേതാവ് രാം ലാൽ താക്കൂർ ചൂണ്ടിക്കാട്ടി.
സർക്കാരിൽ ആയിരിക്കുമ്പോൾ ഞങ്ങൾക്ക് തൊഴിലാളികൾക്കായി ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. തിരഞ്ഞെടുപ്പ് കാലത്ത് എന്തിനാണ് പ്രവർത്തകർ ഞങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നതെന്ന് പ്രതിഭ ചോദിച്ചു.ബാക്കിയുള്ള സീറ്റുകളെ സംബന്ധിച്ചിടത്തോളം ഞങ്ങൾക്ക് ഇനിയും സമയമുണ്ട്, പ്രതിഭ സിംഗ് പറഞ്ഞു. ഹിമാചൽ പ്രദേശിൽ ജൂൺ ഒന്നിന് തിരഞ്ഞെടുപ്പ് നടക്കുന്നു. ഞങ്ങൾക്ക് ഇപ്പോൾ സമയമുണ്ടെന്ന് മുഖ്യമന്ത്രി സുഖ്വീന്ദർ സിംഗ് സുഖുവും യോഗത്തിൽ പറഞ്ഞു. ഏതാനും ദിവസങ്ങൾക്കുള്ളിൽ ലോക്സഭാ തിരഞ്ഞെടുപ്പിന്റെയും നിയമസഭാ ഉപതിരഞ്ഞെടുപ്പുകളുടെയും സീറ്റുകൾ ഞങ്ങൾ തീരുമാനിക്കുമെന്ന് അവർ വ്യക്തമാക്കി.
Discussion about this post